Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugMafia

‘മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുത്’: K T ജലീൽ

മലപ്പുറം: മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായ സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം നേതാവ് കെ.ടി. ജലീൽ. ‘റൗഡികൾക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. പൊലീസിന്റെ മനോവീര്യം തകർത്തുകൊണ്ട് മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ജലീൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 22 വർഷം പൊലീസ് സേനയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് […]
Read more

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്ത് മൂന്ന് പുതിയ NDPS കോടതികൾ

മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പൊലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സർക്കാർ, ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുക. ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി വേഗത്തിൽ വിചാരണ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി ഓരോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix