Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dulquer Salmaan

ഇഡി പരിശോധനയ്ക്കിടെ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി പരിശോധനക്കിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോവുകയായിരുന്നു. നേരത്തെ, ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദുല്‍ഖര്‍ കസ്റ്റംസ് ഓഫീസില്‍ എത്താനും സാധ്യതയുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് […]
Read more

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

കോഴിക്കോട്: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ […]
Read more

‘ലോക’യ്ക്കുവേണ്ടി ദുൽഖർ സൽമാന്റെ തമിഴ് ചിത്രത്തിന്റെ റിലീസ് നീട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ റിലീസ് നീട്ടി. ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക്: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകന്‍ സെല്‍വമണി ശെല്‍വരാജ്, നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മാണത്തില്‍ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും. ‘ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പര്‍ശിച്ചു. […]
Read more

ദുൽഖറിന്റെ നായികയാകാൻ പൂജ ഹെഗ്‌ഡെ; DQ41 ഉടൻ

ദുൽഖറിനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് […]
Read more

ആക്ഷനിൽ ഞെട്ടിച്ച് കല്യാണി പ്രിയദർശൻ; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ പുറത്ത്

പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വമ്പർ സർപ്രൈസുമായി ദുൽഖർ സൽമാൻ. നടൻ നിർമിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ട് പരിചയമില്ലാത്തൊരു തരം സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തുന്ന ചിത്രത്തിന്റെ ടീസർ മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാ​ഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്. ഒപ്പം നസ്ലെനും ഉണ്ട്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. റിലീസ് ചെയ്ത് […]
Read more

ദുല്‍ഖര്‍ നായകനായി എത്തുന്നു ‘കാന്ത’; പുതിയ അപ്ഡേറ്റ് പുറത്ത്

ദുല്‍ഖര്‍ സൽമാൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. […]
Read more

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ

തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ദുൽഖർ സ്വന്തമാക്കിയത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്ക്കർ. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡിന് പുറമേ മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ […]
Read more

ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’

സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്‌മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക. ചിത്രത്തിൻറെ സംവിധാനം പവൻ സദിനേനിയാണ്. ചിത്രത്തിന്റെ നിർമ്മാതാവും അല്ലു അർജുന്റെ പിതാവും ആയ അല്ലു അരവിന്ദിനൊപ്പം ദുൽഖർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സംവിധാനം ചെയ്യുന്നത് പവൻ സദിനേനിയാണ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ […]
Read more

‘ഹലോ മമ്മൂക്ക… സുഖമാണോ?’ ; ദുൽഖറിന്റെ ഫോണിൽ നിന്ന് വീഡിയോ കോളുമായി ബാലയ്യ

ദുൽഖർ സൽമാന്റെ ഫോണിൽ നിന്ന് മലയാളത്തിന്റെ മെഗാസ്റ്റാറിനെ വീഡിയോ കോൾ ചെയ്ത് തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ. ‘ലക്കി ഭാസ്കർ എന്ന തന്റെ പുതു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ എന്ന അഭിമുഖ പരിപാടിയിലെത്തിയതിരുന്നു ദുൽഖർ. അഭിമുഖത്തിന്റെ പ്രൊമോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മില്യൺ കാഴചക്കാരാണ് വീഡിയോ യൂട്യൂബിൽ കണ്ടതും ആവേശത്തിലായതും. ദുൽഖറും ബാലയ്യയും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ ദുൽഖറിന്റെ ഫോണിൽ നിന്ന് ബാലയ്യ മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്യുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer