വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കുന്നത് എളുപ്പമാക്കി കേന്ദ്രം
വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ഡ്യൂപ്ലിക്കേറ്റ് ആർ.സി.) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി.കേന്ദ്രനിർദേശത്തെത്തുടർന്നാണിത്. നിലവിൽ ആർ.സി. പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി. കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമം ഒഴിവാക്കി. പത്രപ്പരസ്യം നൽകിയശേഷം അതിന്‍റെ പകർപ്പ് ഹാജരാക്കി ആർ.സി. പകർപ്പിന് അപേക്ഷിക്കാം. വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാൽ അസൽ പകർപ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകർപ്പെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചത്. വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുസ്‌തകരൂപത്തിൽ നൽകിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട […]
Read more

