Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: E Sreedharan

അതിവേഗ റെയില്‍: 3 മണിക്കൂർ കൊണ്ട് കണ്ണൂരില്‍ എത്താം; കരട് റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെപി നൗഷാദ് അലിയും ഉണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് എത്തുന്ന […]
Read more

സിൽവർ ലൈനിന് ബദൽ; മുഖ്യമന്ത്രി ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ നീക്കം. വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതിയാണ് പരിഗണനയിൽ. പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് മുൻ റെയിൽവേ എഞ്ചിനീയർ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. സിൽവർ ലൈന് പകരം നിർദേശിക്കപ്പെടുന്ന അതിവേഗ റെയിൽ പാത സംബന്ധിച്ച ആശയങ്ങളും […]
Read more

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; ഇ ശ്രീധരനെ കണ്ട് കെ പി നൗഷാദലി

മലപ്പുറം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി കേരളം സർക്കാർ. ഇ. ശ്രീധരൻ നയിക്കുന്ന നിർദ്ദേശങ്ങളുമായി സഹകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇ. ശ്രീധരൻ മുഖ്യമന്ത്രി വി ഡി സതീശൻ നുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കെ പി നൗഷാദലി പൊന്നാനിയിലെ ഇ. ശ്രീധരന്റെ വസതിയിൽ എത്തി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം നടന്നതെന്ന് റിപ്പോർട്ടുകൾ. […]
Read more

തിരുവനന്തപുരം- കണ്ണൂർ അതിവേഗ പാത; പദ്ധതിരേഖ സമർപ്പിക്കാനൊരുങ്ങി ഇ. ശ്രീധരൻ

മലപ്പുറം: തിരുവനന്തപുരം–കണ്ണൂർ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണെന്ന് ഇ. ശ്രീധരൻ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ സമയം വേണ്ടതിനാലാണ് ഇടക്കാല റിപ്പോർട്ട് നൽകുന്നത്. ഇത് ലഭിച്ച ശേഷം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയാൽ, സംസ്ഥാന സർക്കാരുമായി കൂടി ആലോചിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പൊന്നാനിയിൽ പ്രത്യേക ഓഫീസ് തുറന്നാണ് പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ സമ്പൂർണ്ണ പദ്ധതി റിപ്പോർട്ട് തയ്യാറാകുമെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, […]
Read more

ഹൈസ്പീഡ് റെയില്‍: ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിക്കുന്നു. കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC)നും […]
Read more

അതിവേഗ റെയിൽ; ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. രാവിലേ 10.30ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആയിരിക്കും ആദ്യ പരിപാടി നടക്കുക. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക പരിപാടിയുടെ ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് […]
Read more

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ 20 മിനിട്ടിൽ ലക്ഷ്യത്തിലെത്തുമെന്നാണ് പുതിയ ഡിസൈനിൽ ഇ ശ്രീധരൻ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് പത്തരയ്ക്ക് പൊന്നാനിയിലെ ഡിഎംആർസി ഓഫീസ് പുതിയ ഡിസൈൻ പുറത്തുവിടും. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 54000 കോടി രൂപയാണ്. എ സി ചെയർ കാറിന്റെ നിരക്കിലായിരിക്കും […]
Read more

ഇ ശ്രീധരനും സംസ്ഥാന സർക്കാരും രണ്ട് തട്ടിൽ

കേരളത്തിൽ മെട്രോറെയിൽ എന്ന സ്വപ്നപദ്ധതിയെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചയാളാണ് മേട്രോമാൻ ഇ ശ്രീധരൻ. സർക്കാരിനൊപ്പം നിന്ന് മെട്രോറെയിലിനെ കുറിച്ച് പഠിച്ചുംകാര്യങ്ങൾ കൃത്യതയോടെ ചെയ്തും ഒരുപാട് നാളായി പേപ്പറിൽ ഒതുങ്ങി നിന്ന മെട്രോ റെയിൽ കേരളത്തിൽ യാഥാർത്ഥ്യമായി. കുറച്ചു നാളായി ഇ ശ്രീധരനും സംസ്ഥാന സർക്കാരും അത്ര സുഖത്തിലല്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മെട്രോ മാൻ ഇ. ശ്രീധരൻ. തിരുവനന്തപുരം മുതൽ […]
Read more

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയ സാധ്യത; ഇ ശ്രീധരന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്‍. മണ്ഡലത്തില്‍ ബിജെപി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീധരന്റെ പ്രസ്താപന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന് 2021ല്‍ തോറ്റത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഇനി മത്സരിക്കാനില്ല. നിലവില്‍ പ്രായാധിക്യം മൂലം മാറി നില്‍ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.കെ റെയിലില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സന്തോഷം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല. പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും […]
Read more
Advertisement
WhiteswanTV Footer