Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: EBOLA VIRUS

എബോള വാക്‌സിൻ വികസിപ്പിച്ചെന്ന് റഷ്യ; ആഗോള ശ്രദ്ധനേടി പ്രഖ്യാപനം

മോസ്കോ: പുതിയ എബോള വൈറസ് വകഭേദമായ ബുണ്ടിബുഗ്യോ എബോളയ്ക്കെതിരെ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചതെന്നും ആരോഗ്യമന്ത്രി മിഖായേൽ മുരാഷ്കോ അറിയിച്ചു. നിലവിൽ അംഗീകൃത വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത ഈ വകഭേദത്തിനെതിരെ പുതിയ വാക്‌സിൻ സംരക്ഷണം നൽകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യ പറയുന്നു. എന്നാൽ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും ബുണ്ടിബുഗ്യോ എബോള വ്യാപനം തുടരുന്നതോടെ ലോകാരോഗ്യ […]
Read more

എബോള; ഒമാനിൽ യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്

മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒമാനിൽ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ജാഗ്രതാ നിർദേശം നൽകി. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, WHO യുടെ മാർഗനിർദേശങ്ങളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയത്. എബോളയുടെ പുതിയ വകഭേദമായ ‘ബുന്ദിബുഗ്യോ’ സംബന്ധിച്ച മുന്നറിയിപ്പാണ് പ്രധാനമായും നൽകപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം തടയാൻ ഒമാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നടത്തുന്ന കമ്പനികൾ കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ […]
Read more

എബോള; ചില രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം

ന്യൂഡൽഹി: എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ ജാഗ്രത പാലിക്കാനാണ് നിർദേശം. ലോകാരോഗ്യ സംഘടന എബോളയെ തുടർന്ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക ആരോഗ്യ വകുപ്പുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ‘ബുണ്ടിബുഗ്യോ’ എന്ന പേരിലുള്ള പുതിയ […]
Read more

എബോള ഭീതി: കോംഗോ ഫുട്‌ബോള്‍ ടീമിന് കര്‍ശന നിര്‍ദേശവുമായി അമേരിക്ക

വാഷിംഗ്ടൺ: എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയ ഫുട്ബോൾ ടീമിന് കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ഇതോടെ 2026 ഫിഫ ലോകകപ്പിനായുള്ള ടീമിന്റെ ഒരുക്കങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി അറിയിച്ചതനുസരിച്ച്, കോംഗോ ടീമംഗങ്ങൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന് മുൻപ് 21 ദിവസത്തെ കർശന ഐസൊലേഷൻ ബബിളിൽ കഴിയണം. ഈ നിബന്ധന പാലിക്കാത്ത പക്ഷം ടീമിന് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 11ന് ഹൂസ്റ്റണിൽ […]
Read more

എബോള; വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും നിരീക്ഷണത്തിൽ

കുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിൽ കുവൈത്തിലെ വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കി. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, എന്നാൽ ആഗോള ആരോഗ്യ ഭീഷണിയെ മുൻനിർത്തിയാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന, […]
Read more

എബോള വൈറസ് സിയാലിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

കൊച്ചി: എബോള വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി. സിയാലും എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനും ചേർന്ന് നടത്തിയ അടിയന്തര യോഗത്തിലാണ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. വിമാനത്താവളത്തിൽ ഇനി 24 മണിക്കൂറും നിരീക്ഷണ സംവിധാനം പ്രവർത്തിക്കും. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്താൻ തെർമൽ സ്‌ക്രീനിങ്, വിഷ്വൽ പരിശോധന, 21 ദിവസത്തെ യാത്രാ വിവര പരിശോധന എന്നിവ നടത്തും. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോമും നൽകണം. കോംഗോ, ഉഗാണ്ട, സൗത്ത് […]
Read more

എബോള:പരിഭ്രാന്തി വേണ്ട; പ്രതിരോധ സംവിധാനമൊരുക്കും: ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: എബോള വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി കേരള സർക്കാർ മുന്നേറ്റ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൊതുജനങ്ങൾ അനാവശ്യമായി ആശങ്കപ്പെടരുതെന്നും, യാത്രക്കാരും പൊതുജനങ്ങളും നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുകയും, എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും ചെയ്തു. യാത്രക്കാർക്ക് പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, […]
Read more

എബോള വൈറസ്; തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം

തിരുവനന്തപുരം: എബോള വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുള്ള യാത്രക്കാർക്ക് സ്ക്രീനിംഗ് നടപടികൾ നടപ്പിലാക്കാനുള്ള കാര്യങ്ങൾ വിലയിരുത്തും. വിമാനത്താവളത്തിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ സജ്ജീകരിക്കുകയും, തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്രാ ചരിത്രം പരിശോധിക്കൽ എന്നിവ നടപ്പാക്കുകയും ചെയ്യും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ വകുപ്പ് സെൽഫ് ഡിക്ലറേഷൻ ഫോം […]
Read more

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എറണാകുളം: ആഫ്രിക്കയിലെ എബോള വൈറസ് വ്യാപന റിപ്പോർട്ടിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ , എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. യോഗത്തിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ തീരുമാനിച്ചു. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്ര ചരിത്ര പരിശോധന (21 ദിവസത്തെ) തുടങ്ങിയ നടപടികൾ നടപ്പാക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ ഭാഗത്ത് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിക്കേണ്ടതും നിർദേശമായി. ഡെമോക്രാറ്റിക് […]
Read more

ഡിആർ കോംഗോയിലെ എബോള ആശുപത്രിടെന്റിന് തീയിട്ട് പ്രതിഷേധക്കാർ

ഡിആർ കോംഗോ: എബോള വ്യാപനത്തെ തുടർന്ന് ചികിത്സ നടക്കുന്ന ആരോഗ്യകേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ടു. സംഭവത്തിൽ രണ്ട് ആശുപത്രി ടെന്റുകൾ കത്തിനശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. റ്വാംപാര ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതിനെ ആശുപത്രി അധികൃതർ തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. ഇതോടെ ബന്ധുക്കൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ എറിഞ്ഞതും തുടർന്ന് തീപിടിത്തം ഉണ്ടായതുമാണ് റിപ്പോർട്ട്. ടെന്റുകൾ കത്തിയെരിയുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer