Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: EBOLA VIRUS

എബോള വ്യാപനം; ഡി ആർകോംഗോയി രോഗബാധിതർ 1274 ആയി

ഡി.ആർ. കോംഗോ: രാജ്യത്ത് എബോള വൈറസ് ബാധ നാലാമത്തെ പ്രവിശ്യയിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. ദക്ഷിണ സുഡാനും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും അതിർത്തി പങ്കിടുന്ന ഹൗട്ട്-യൂലെ പ്രവിശ്യയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലാകെ രോഗവ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇതുവരെ 1,274 കേസുകളും 360 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇട്ടൂരി പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. ഇവിടെ മാത്രം 1,165 കേസുകളും 301 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്ത് കിവു, […]
Read more

എബോള; ഇന്ത്യയിലെത്തുന്നവർക്ക് ഇനി ‘എയർ സുവിധ’ ഓൺലൈൻ ഫോം

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും. മുൻപ് ഉപയോഗിച്ചിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ സംവിധാനമാണ് നടപ്പാക്കുന്നത്. എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ […]
Read more

എബോള; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആരോഗ്യപ്രവർത്തകർ

ഡി.ആർ.കോംഗോ: എബോള വൈറസ് വ്യാപനം തുടർന്നിട്ടും രോഗപ്രതിരോധത്തിനും രോഗവ്യാപനം തടയുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ആരോഗ്യപ്രവർത്തകർ. അത്യാവശ്യ സംരക്ഷണ ഉപകരണങ്ങളുടെ ശേഖരം ദിവസങ്ങൾക്കുള്ളിൽ തീരുമെന്നും ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി മുന്നറിയിപ്പ് നൽകി. വടക്കൻ കിവുവിൽ 550-ൽ അധികം കേസുകളും 100 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലോറിൻ പോലുള്ള സാമഗ്രികളും, ബൂട്ടുകൾ പോലുള്ള സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു; ബോഡി ബാഗ്, ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹം നീല ടാർപോളിൻ കൊണ്ടാണ് തുകവലിച്ച് മാറ്റിവെക്കേണ്ടി വരുന്നത്. ഇപ്പോൾ […]
Read more

എബോള വ്യാപനം; യുഎഇയിൽ യാത്രാ നിയന്ത്രണം കർശനമാക്കി

ദുബായ്: എബോള വൈറസ് വ്യാപനത്തിനെതിരെ മുൻകരുതലായി യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും യാത്രക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റ്സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, ജൂൺ 6 ഉച്ചയ്ക്ക് 1 മണി മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ യുഎഇയിലേക്ക് പ്രവേശിക്കാൻ പാടില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 21 ദിവസം മറ്റ് രാജ്യങ്ങളിൽ […]
Read more

എബോള ഭീതി; ഛത്തീസ്ഗഡിൽ 3 ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഭീഷണിയെ തുടര്‍ന്ന് ഛത്തീസ്‌ഗഡിൽ മൂന്നു വിദേശ പൗരന്മാരെ 21 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇത്തരം മുൻകരുതൽ നടപടികൾ സംസ്ഥാന ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നത്. നിലവിൽ ആരെയും എബോള രോഗലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂവരെയും ദുർഗിലെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. മുൻപ് ബെംഗളൂരുവിൽ എത്തിച്ച 28കാരി ഉഗാണ്ട […]
Read more

ജയ്പൂരിൽ എബോള ലക്ഷണങ്ങളോടെ യുവതി ഐസലേഷനിൽ

ജയ്പൂർ: യുഗാണ്ടയിൽ നിന്ന് എത്തിയ 19 വയസുകാരിയിൽ എബോള വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രാജസ്ഥാനിൽ ജാഗ്രത. യുവതിയെ ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ ജയ്പൂരിലെത്തിയ യുവതിയെ വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനയ്ക്കിടെയാണ് സംശയാസ്പദ കേസായി കണ്ടെത്തിയത്. തുടർന്ന് രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർയുഎച്ച്എസ്) ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കി. യുവതിയുടെ രക്തസാംപിൾ പരിശോധനയ്ക്കായി പുണെയിലെ […]
Read more

എബോള ഭീതി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ പൊതുജനാരോഗ്യ നില ഭദ്രമാണെന്നും, രോഗപ്രതിരോധ സംവിധാനം സുസ്ഥിരമായിരിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ വകുപ്പും അറിയിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വേനൽക്കാല അവധിക്കായി യാത്ര പദ്ധതിയിടുന്ന സ്വദേശികളും പ്രവാസികളും മുൻകരുതൽ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പ്രത്യേകിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് […]
Read more

എബോള വ്യാപനം; 223 മരണം, രോഗികൾ 906; മരണനിരക്ക് കൂടിയെന്ന് WHO

ന്യൂഡൽഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം തുടരുന്നതായി ലോകാരോഗ്യസംഘടന (WHO). ഇതുവരെ 223 പേർ മരിച്ചതായും 906 പേർക്ക് രോഗബാധ സംശയിക്കുന്നതായും WHO അറിയിച്ചു. കോംഗോയിൽ 125 എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു മേഖലകളിലാണ് കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഗാണ്ടയിലും ചില കേസുകൾ കണ്ടെത്തിയതായും WHO വ്യക്തമാക്കി. ബൂൻഡിബുഗ്യോ വകഭേദമാണ് നിലവിലെ വ്യാപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രോഗബാധിതരിൽ മരണനിരക്ക് 30% മുതൽ 50% വരെ […]
Read more

എബോള വൈറസ് വ്യാപനം; യാത്രക്കാർക്ക് നിർദ്ദേശം പുറപ്പെടുവിച്ച് എമിറേറ്റ്സ് എയർലൈൻ

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്നതിനാൽ എമിറേറ്റ്‌സ് എയർലൈൻസ് യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. വിമാനം പുറപ്പെടുന്നതിന് മുൻപ്, യാത്രക്കാർ അവരുടെ യാത്രാ സമയവും കണക്റ്റിങ് ഫ്ലൈറ്റുകളും പരിശോധിച്ച് റീബുക്ക് ചെയ്യാനുള്ള സൗകര്യവും ടിക്കറ്റ് തീയതി സൗജന്യമായി മാറ്റാനുള്ള ആനുകൂല്യവും ലഭ്യമാക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എബോള വ്യാപനം നിയന്ത്രിക്കുന്നതിനായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ യാത്രക്കാർക്ക് ബഹ്‌റൈൻ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. […]
Read more

ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രാലയം അറിയിച്ചു. 28 വയസ്സുള്ള യുവതിയെ എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച ശേഷം ഇന്ദിര നഗറിലെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിക്ക് നേരിയ ശരീരവേദന ഒഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പ്രോട്ടോക്കോളിന്റെ ഭാഗമായി 48 മണിക്കൂറിന് ശേഷം വീണ്ടും പരിശോധന നടത്തും. ഇതുവരെ യുവതിയിൽ […]
Read more
Advertisement
WhiteswanTV Footer