Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EducationNews

നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കും; റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈനായി നടത്താനുള്ള നീക്കം. പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ച റോഡ് മാപ്പിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുള്ളത്. ജെഇഇ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നീറ്റ് നടത്താനാണ് പരിഗണന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. പരീക്ഷയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതിയിലുള്ള നിർദേശങ്ങൾ. സർക്കാർ പിന്തുണയോടെ രാജ്യത്തുടനീളം 1,000 […]
Read more

യുജിസി നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവ്; പരീക്ഷകൾ വീണ്ടും നടത്തും

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ യുജിസി നെറ്റ് പരീക്ഷയിലും ഗുരുതര പിഴവുകൾ കണ്ടെത്തി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് ഒന്നിലധികം പിശകുകൾ കണ്ടെത്തിയത്. എൻടിഎ നിയോഗിച്ച വിദഗ്ധ സമിതിയാണ് പിഴവുകൾ കണ്ടെത്തിയത്. ചോദ്യപേപ്പറുകളിൽ ആവർത്തിച്ചുള്ള ചോദ്യങ്ങൾ, അക്ഷരപ്പിശകുകൾ, വസ്തുതാപരമായ തെറ്റുകൾ, തർജിമയിലെ പിശകുകൾ എന്നിവ ഉണ്ടായിരുന്നതായി സമിതി കണ്ടെത്തി. നിരവധി വിദഗ്ധരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതായും വികലമായ പുസ്തക ശീർഷകങ്ങൾ, വ്യാകരണ പിശകുകൾ, അസാധാരണമായ പദപ്രയോഗങ്ങൾ എന്നിവ ഉൾപ്പെട്ടതായും എൻടിഎ വ്യക്തമാക്കി. ഇംഗ്ലീഷ് […]
Read more

സിജെപി സമരത്തെ പിന്തുണച്ച് നടത്തിയ പരിപാടിക്കെതിരെ കേസ്

കൊച്ചി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കൊച്ചിയിൽ നടന്ന പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റാപ്പർ വേടൻ പങ്കെടുത്ത പനമ്പള്ളി നഗറിലെ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് നടപടി. വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 99 പേരെയും പ്രതികളാക്കിയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നാണ് കേസ്. ജൂലൈ 22-ന് ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കൊച്ചിയിൽ ‘പാട്ടും പ്രതിഷേധവും’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix