കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം
കണ്ണൂർ: കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ചാലിൽ സ്വദേശി യശോദക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ യശോദയ്ക്ക് ഗുരുതര പരിക്കേറ്റു. യശോദയുടെ ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. സംസ്ഥാനത്ത് തെരുവ്നായ ആക്രമണം ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
Read more