Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EMRadha

ഇ.എം.എസ്സിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റെയും ഇളയ മകളും സാമൂഹിക പ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനിതാ കമ്മിഷൻ അംഗമായി പ്രവർത്തിച്ചിട്ടുള്ള ഇ.എം. രാധ നിലവിൽ വയോജന കമ്മിഷൻ അംഗമായിരുന്നു. ദീർഘകാലം സിപിഎം അംഗമായിരുന്ന അവർ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന ഇ.എം. രാധയുടെ വിയോഗം ശ്രദ്ധേയമായ നഷ്ടമാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix