Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ENCOUNTER

ബഡ്ഗാമിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന പേരിൽ ആരംഭിച്ച ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ സാന്നിധ്യം […]
Read more

വീരപ്പൻ ദൗത്യസേനാംഗങ്ങൾക്ക് പാരിതോഷികം നൽകണം; കർണാടക ഹൈക്കോടതി

ബംഗളൂരു: കാട്ടുക്കൊള്ളക്കാരൻ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ (എസ്ടിഎഫ്) 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജനഗർ സ്വദേശി എ. ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം ഹർജിക്കാർക്ക് കൈമാറാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ […]
Read more

അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ലോങ്ഡിംഗ് ജില്ലയിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പട്രോളിങ്ങിനിടെ ഭീകരർ വെടിയുതി‍ർക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. പോങ്‌ചൗ സർക്കിളിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പട്രോളിംഗ് ആരംഭിച്ചതെന്നാണ് പ്രതിരോധ ഉദ്യോ​ഗസ്ഥർ അറിയിച്ചത്. വെടിവെയ്പ്പിനിടെ ഭീകരർ മ്യാൻമർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സുരക്ഷാസേന പ്രദേശത്ത് സമ​ഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും നുഴഞ്ഞുകയറ്റക്കാ‌‍‍ർ അതി‍ർത്തി കടന്നെന്നാണ് വിവരം.
Read more

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അം​ഗം കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്​ഗഡിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അം​ഗം കൊല്ലപ്പെട്ടു. 66 കാരനായ തെന്റു ലക്ഷ്മി നരസിം​ഹ ചലത്തെയാണ് വധിച്ചത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവിനെയാണ് സുരക്ഷാ സേന വധിച്ചത്. ​ഗൗതം, സുധാകർ, ആനന്ദ്, സോമണ്ണ എന്നീ പേരുകളിലും ഇയാൾ പ്രവർത്തിച്ചിരുന്നു. മെയ് 21 ന് സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചിരുന്നു. ബസവരാജു അടക്കം 27 മാവോയിസ്റ്റുകളെയാണ് സുരക്ഷാ […]
Read more

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍

ജമ്മു: കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ശക്തമായ വെടിവെപ്പാണ് മേഖലയില്‍ നടന്നത്. 48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഭീകരവാദികള്‍ക്ക് വേണ്ടി ജമ്മു മേഖലയിലും സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മുവിലെ ഘഗ്വാല്‍ ഗ്രാമത്തില്‍ ഭീകരര്‍ എത്തിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
Read more

പഞ്ചാബ് ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് പേർ യുപി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പഞ്ചാബിലെ പോലീസ് സ്ഥാപനങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ (KZF) മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു. പഞ്ചാബിലെയും യുപിയിലെയും പോലീസ് സേന സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് നേരത്തെ അറിയിച്ചിരുന്നു എന്നാൽ യു പി പോലീസ് ആണ് മരണം സ്ഥിരീകരിച്ചത്. ഗുരുദാസ്പൂർ സ്വദേശികളായ ഗുർവീന്ദർ സിംഗ് (25), വീരേന്ദ്ര സിംഗ് എന്ന രവി (23), ജസൻ പ്രീത് സിംഗ് (18) എന്നിവരാണ് മരിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix