Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

കാന്താര 2 വിൽ നായികയായി രുക്മിണി വസന്ത്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് റിലീസിനെത്തുക. ഇപ്പോഴിതാ ചിത്രത്തിലെ നായികയുടെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നടി രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കനകവതി എന്ന കഥാപാത്രമായാണ് രുക്മിണി ചിത്രത്തിലെത്തുന്നത്. പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് രാജകീയ വേഷത്തിലാണ് രുക്മിണിയെ കാണാനാവുക. പെർഫ്ക്ട് ചോയ്സ് എന്നാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. 2019-ൽ പുറത്തിറങ്ങിയ ‘ബീർബൽ ട്രിലജി കേസ് 1: ഫൈൻഡിങ് വജ്രമുനി’ എന്ന […]
Read more

ധനുഷുമായി പ്രണയത്തിലെന്ന അഭ്യൂഹത്തിന് ശക്തി പകർന്ന് മൃണാൾ താക്കൂറിന്റെ സോഷ്യൽമീഡിയ ഇടപെടൽ

നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് മൃണാൾ താക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്ത്. മൃണാൽ താക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. മുംബൈയിൽ നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായതിന് ദിവസങ്ങൾക്ക് ശേഷം, ദേശീയ അവാർഡ് ജേതാവായ നടന്റെ സഹോദരിമാരെ മൃണാൽ താക്കൂർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന […]
Read more

ഗോവിന്ദ് വസന്തയുടെ സംഗീതം, ‘വള’യിലെ ‘ഇക്ലീലി’ ഗാനം പുറത്ത്

ഫെയർബേ ഫിലിംസിൻ്റെ ഏറ്റവും പുതിയ സിനിമയായ ‘വള’യിലെ ‘ഇക്ലീലി’ എന്ന ഗാനം പുറത്തിറങ്ങി. ഹർഷാദ് എഴുതി, മുഹസിൻ സംവിധാനം ചെയ്യുന്ന ‘വള’ ഫെയർബേ ഫിലിംസിൻ്റെ ആദ്യ മലയാള സിനിമയാണ്. അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് തൻ്റെ ആഴമേറിയ സംഗീത ശൈലിക്ക് പെരു കേട്ട ഗോവിന്ദ് വസന്ത ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കശ്മീരി ഗായകനായ യാവർ അബ്ദൽ ആണ്. ചിത്രത്തിൽ വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ ആവറാൻ, രവീന രവി, ധ്യാൻ […]
Read more

‘കാന്താര’ ഷൂട്ടിനിടെ മരിച്ച നിജുവിന്റെ കുടുംബത്തിന് ധനസഹായവുമായി സുരേഷ്‌ ഗോപി

കൊച്ചി: കാന്താരാ സിനിമയുടെ ഷൂറ്റിങ്ങിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് ധന സഹായവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. ഒരു ലക്ഷം രൂപയാണ് സുരേഷ് ​ഗോപി നൽകിയത്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ”സെക്രട്ടറി കലാഭവൻ ഷാ ജോൺ, എക്സിക്യൂട്ടീവ് മെമ്പർ സലിം എന്നിവരാണ് തുക കൈമാറിയത്. ജൂണില്‍ ആണ്‌ നിജുവിന്‍റെ മരണ വിവരം പുറത്തുവന്നത്. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം. ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന […]
Read more

‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണമൊരുക്കിയത്. എസ് […]
Read more

ഉൾക്കരുത്തിന്റെ നടനരൂപം; മുരളിയുടെ ഓര്‍മ്മകള്‍ക്ക് 16 വര്‍ഷങ്ങള്‍

സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളുമൊക്കെ അടക്കിവാണിരുന്ന മലയാള സിനിമയിലേക്ക് യാതൊരു ഒച്ചയും ബഹളവുമില്ലാതെ കടന്നുവന്ന അതുല്യ പ്രതിഭയായിരുന്നു നടൻ മുരളി. ക്രൂരമായ മുഖഭാവം കൊണ്ട് വില്ലൻ വേഷങ്ങളും പൗരുഷമായ വേഷങ്ങളിലൂടെ പരുക്കനായ നായകവേഷങ്ങളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായൊരിടം അദ്ദേഹം സൃഷ്ടിച്ചെടുത്തു. ‘മലയാള സിനിമയിലെ ഒറ്റയാൻ’ എന്നാണ് മുരളിയെ സിനിമാ പ്രേക്ഷകർ വിളിക്കുന്നതും. മുരളി എന്ന മലയാളികളുടെ പ്രിയനടന്റെ വേർപാടിലുണ്ടായ വിടവ്‌ ഇത്രയും കാലമായിട്ടും നികത്താനായില്ല എന്നതു തന്നെയാണ്‌ അദ്ദേഹത്തിന്റെ കഴിവും. ‌ഹരിഹരൻ എന്ന […]
Read more

‘വെറുതേ പണം മുടക്കരുത്, പരിശീലനം നൽകണം; വിവാദ പരാമർശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉയര്‍ത്തിക്കാട്ടി വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്ന് അടൂര്‍ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു. സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ എന്നും ഇത് ജനങ്ങളുടെ […]
Read more

‘രാഞ്ഛനാ’ റി റിലീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ ധനുഷ്

‘രാഞ്ഛനാ’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീ-റിലീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ ധനുഷ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയതാണ് ധനുഷിനെ രോഷാകുലനാക്കിയത്. ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും നടന്‍ പറയുന്നു. 12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്. സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഇത് ഭീഷണി ആണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും ധനുഷ് ആവശ്യപ്പെട്ടു. യഥാർത്ഥ സിനിമയുടെ ക്ലൈമാക്സിൽ ധനുഷിന്റെ […]
Read more

രണ്ടാമതും ദേശീയ പുരസ്‌കാരം; നന്ദി പറഞ്ഞു ജി.വി പ്രകാശ് കുമാർ

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവേളയിൽ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു തമിഴ് സംഗീത സംവിധായകൻ ജി വി പ്രകാശ്കുമാർ. ധനുഷിനെ നായകനാക്കി തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വാത്തി’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ജി.വി പ്രകാശ് കുമാർ അവാർഡ് സ്വന്തമാക്കിയത്. രണ്ടാമത്തെ തവണയാണ് ജി വി പ്രകാശ്കുമാർ ദേശീയ പുരസ്‌കാരത്തിന് അർഹനായത്. സൂര്യ നായകനായ സുധ കൊങ്ങര ചിത്രം ‘സൂരറായ് പോട്രൂ’ വിന് പശ്‌ചാത്തല സംഗീതം നൽകിയതിനും ദേശീയ പുരസ്‍കാരം നേടിയിരുന്നു. അവാർഡ് നേട്ടത്തിൽ ‘വാത്തി’ […]
Read more

‘തലവര’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനും രേവതി ശർമ്മയും നായകനും നായികയുമായെത്തുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനും നായികയും ചേർന്നുള്ള സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഷെബിൻ […]
Read more
Advertisement
WhiteswanTV Footer