Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

മാളികപ്പുറത്തിന് ശേഷ൦ സൈബർ ആക്രമണം കൂടുന്നു – അഭിലാഷ് പിള്ള

അഭിലാഷ് പിള്ള- വിഷ്ണു ശശി ശങ്കർ കൂട്ടുക്കെട്ടിൽ മാളികപ്പുറത്തിന് ശേഷം പുറത്തുവന്ന സുമതി വളവ് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോളിതാ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നുണ്ടാവുന്ന ആക്രമണങ്ങളിൽ തിരക്കഥകൃത്തും നടനുമായ അഭിലാഷ് പിള്ള പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസിനോടനുബന്ധിച്ച ഉണ്ടായ പ്രസ്മീറ്റിലാണ് അഭിലാഷ് പ്രതികരിച്ചത്. ‘മുഖമില്ലാത്ത ഫേസ്ബുക് അക്കൗണ്ടുകളിൽ നിന്ന് ഉണ്ടാകുന്ന അറ്റാക്കുകൾക്ക് കാരണമെന്തെന്ന് അറിയില്ല. മാളികപ്പുറത്തിന് ശേഷമാണ് ഇത്തരം സൈബർ ആക്രമണം ഉണ്ടാകുന്നത്. ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്? ഭക്തി എലെമെന്റുള്ള ഒരു […]
Read more

ശിവകാര്‍ത്തികേയൻ നായകനായ മദ്രാസി; പ്രൊമൊ വീഡിയോ പുറത്ത്

നടൻ ശിവകാര്‍ത്തികേയന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്. ശിവകാര്‍ത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആദ്യ ഗാനം […]
Read more

‘മഹാവതാര്‍ നരസിംഹ’; തിയറ്ററിന് പുറത്ത് ചെരുപ്പ് അഴിച്ചുവച്ച് പ്രേക്ഷകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് ചിത്രങ്ങള്‍ എത്തുന്നതിന്‍റെ തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ ബാഹുബലി ആയിരുന്നു. പിന്നീട് കെജിഎഫും കാന്താരയുമടക്കം നിലവധി ചിത്രങ്ങള്‍ എത്തി. അത്രത്തോളം വലിയ വിജയങ്ങള്‍ അല്ലാതിരുന്ന ചിത്രങ്ങളും അത്തരത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്നുള്ള ഒരു പാന്‍ ഇന്ത്യന്‍ അനിമേഷന്‍ ചിത്രവും ഇത്തരം വാർത്തകളിൽ ഇടംപിടിക്കുകയാണ്. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത മഹാവതാര്‍ നരസിംഹയാണ് ചിത്രം. ജൂലൈ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. അനിമേറ്റഡ് എപിക് […]
Read more

മാമൻ ആഗസ്റ്റ് 8 ന് ഒടിടിയിലേക്ക്

സൂരി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം ജൂലൈയില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഒടിടി സ്‍ട്രീമിംഗ് വൈകുകയാണ്. ഓഗസ്റ്റ് എട്ടിന് ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം സീ 5ലൂടെയാകും ഒടിടിയില്‍ സ്‍ട്രീമിംഗിന് എത്തുക. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്‍ത ചിത്രമാണ് സൂരി നായകനായി […]
Read more

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടിയിലേക്ക്

തിയറ്ററുകളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വരയ്ക്ക് പുറമേ മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത […]
Read more

ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’യിലെ മനോഹര ​ഗാനം പുറത്ത്

തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’യിലെ മനോഹര ​ഗാനം എത്തിയിരിക്കുകയാണ്. എന്ന സ്വ​ഗം എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ​ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് ‘ഇഡ്‍ലി കടൈ’ സംവിധാനം ചെയ്തിരിക്കുന്നതും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ നായികയാകുന്ന ചിത്രത്തിൽ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന […]
Read more

മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

കെ.എസ് ചിത്ര… മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേര്.. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം പൂർണമാകാറില്ല…അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്…ആ മധുര സ്വരത്തിന് ഇന്ന് 62 ആം പിറന്നാളാണ്.. കെ.എസ് ചിത്രക്കും മലയാളികൾക്കും ഇടയിലൊരു കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്… ആ ബന്ധം സ്നേഹ സംഗീതത്തിന്‍റേതാണ്… മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച് പാട്ടിന്‍റെ രാജഹംസം ,അറുപത്തി രണ്ടാം പിറന്നാൾ നിറവിലെത്തുമ്പോൾ, തലമുറ വ്യത്യാസമില്ലാതെ ആ സ്നേഹത്തിന്റെ ആഴവും പരപ്പും ദൃഢതയും കൂടിവരുന്നതേയുള്ളൂ. […]
Read more

“ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28ന്

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ ജൂലൈ 28 നു റിലീസ് ചെയ്യും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന “ലോക” ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് […]
Read more

കതിറിന് ഒപ്പം ഷൈന്‍ ടോം ചാക്കോ; ‘മീശ’യുടെ ട്രെയിലർ പുറത്ത്

എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ‘മീശ’ യുടെ ട്രെയിലർ പുറത്തിറങ്ങി. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീർഘനാളുകൾക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു […]
Read more

ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു അച്ഛന്; മാധവ് സുരേഷ്

വെള്ളിത്തിരയിൽ എത്തിയ വേളയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മാധവ് സുരേഷ്. ആറ്റിറ്റ്യൂഡും സംസാരവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയുമാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് സിനിമയെക്കാൾ ഇഷ്ടം ഫുട്ബോളിനോട് ആണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് താരം. അച്ഛന് താൻ ഒരു ഐപിഎസ് അല്ലെങ്കിൽ ഐഎഎസ് ഉദ്യോ​ഗസ്ഥനാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും ​മാധവ് സുരേഷ് പറയുന്നു. എന്നാൽ തനിക്ക് ഫുട്ബോൾ കളിക്കാനാരാകാനായിരുന്നു താല്പര്യമെന്നും അതിന് വേണ്ടി അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മാധവ് പറയുന്നു. ഓൺലൈൻ മീഡിയയോടായിരുന്നു […]
Read more
Advertisement
WhiteswanTV Footer