Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

‘ദേസിംഗ് രാജാ 2’; വെള്ളിയാഴ്ച തിയറ്ററുകളില്‍

വയലൻസ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിക്കാൻ ഏഴിൽ രചനയും സംവിധാനവും നിർവഹിച്ച ദേസിംഗ് രാജാ 2 തീയറ്ററുകളിലേക്ക് എത്തുന്നു. ആദ്യന്തം ആക്ഷേപഹാസ്യരസപ്രദമായ ഒരു ആക്ഷൻ ചിത്രമാണിത്. തമിഴിൽ മുൻനിര നായകന്മാരായ വിജയ്, അജിത്, ജയം രവി, ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ, വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ് എഴിൽ. നേരത്തെ വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു […]
Read more

ഡാൻസ് പാർട്ടി മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും. 2023 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഡാൻസ് പാർട്ടി. ഈ വര്‍ഷം മെയ് 30 ന് ചിത്രം മനോരമ മാക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്ലാറ്റ്‍ഫോമിലേക്കും ചിത്രം എത്തുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് സ്ട്രീം ചെയ്യുന്ന സിംപ്ലി സൗത്തിലൂടെയാണ് ചിത്രം […]
Read more

സൂത്രവാക്യം സെറ്റിലെ പെരുമാറ്റം: നടി വിന്‍സിയോട് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തില്‍ നടി വിന്‍സിയോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വന്‍ വിവാദമായിരുന്നു. . സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ ടോം ചാക്കോ മാപ്പു പറഞ്ഞത്. വിവാദങ്ങള്‍ക്ക് ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍സി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇത്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും […]
Read more

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ. 33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് സ്കാർലറ്റ് ജൊഹാൻസൺ സമ്പാദിച്ചത്. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ ജാക്ക്സൺ എന്നീ സൂപ്പർതാരങ്ങളെ മറികടന്നാണ് സ്കാർലറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 44 ചിത്രങ്ങളിൽ നിന്നും 14.3 ബില്യൺ ഡോളറായിരുന്നു റോബർട്ട് ഡൗണി ജൂനിയർ നേടിയത്. ഇരുവർക്കും തൊട്ടു പിറകെയുള്ളത് സാമുവൽ എൽ ജാക്‌സൺ, സോ സൽഡാന, ക്രിസ് പ്രാറ്റ്, ടോം ക്രൂസ്, വിൻ […]
Read more

കാന്താര 2 സ്പെഷ്യൽ പോസ്റ്റർ

ചില സിനിമകൾ അങ്ങനെയാണ്, സൈലന്റായി വന്ന് ഹിറ്റടിച്ചങ്ങ് പോകും. അത്തരമൊരു സിനിമയായിരുന്നു കന്നഡ ചിത്രം കാന്താര. ഋഷഭ് ഷെട്ടി സംവിധായകനായും നായകനായും നിറഞ്ഞാടിയ ചിത്രം കേരളത്തിലടക്കം വൻ പ്രചുര പ്രചാരം നേടി. തിയറ്ററുകളിൽ ​ഗംഭീര വിഷ്വൽ ട്രീറ്റ് നൽകിയ ചിത്രത്തിന്റെ അടുത്ത ഭാ​ഗവും നിലവിൽ അണിയറയിൽ ഒരുങ്ങുകയാണ്. കാന്താരയുടെ പ്രീക്വൽ ആണ് ഒരുങ്ങുന്നത്. അതായത് ആദ്യ ഭാ​ഗം. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ബ്രഹ്മാണ്ഡ യുദ്ധരം​ഗം അടക്കം ഉണ്ടെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് […]
Read more

ജയ ജയ ജയ ജയ ഹേ തെലുങ്കിലേക്ക്

വിപിൻ ദാസ് സംവിദാനത്തിൽ ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ജയ ജയ ജയ ജയ ഹേ തെലുങ്കിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. ഓം ശാന്തി ശാന്തി ശാന്തിഹി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുക. എ ആര്‍ സജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]
Read more

ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്‍സ് എന്‍റർടെയ്ൻമെന്‍റ്സ്

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ വൈറൽ ഗായകൻ ഹനാൻ ഷായും. ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ പക്ഷേ പുതിയൊരു റോളിലാണ് ചിത്രത്തിൽ എത്തുന്നത്. ഹനാനെ ഇതാദ്യമായി സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന […]
Read more

‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്

ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രം തീയറ്ററുകളിലേക്ക്. ‘നമുക്ക് ചുറ്റുമുള്ള ആരും പറയാത്ത ലെസ്ബിയൻ പ്രണയം’ എന്ന ടാഗ്‌ലൈനുള്ള പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സി ഓഫ് ലവ് പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുമെന്ന് സംവിധായിക സായി കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. സ്നേഹത്തിന്റെ കടലൊഴുക്കുകള്‍ നിറഞ്ഞ ഈ സിനിമ ജൂലൈ 18ന് തീയറ്ററുകളിലെത്തുന്നു.
Read more

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’ ബാച്ച്ലര്‍ ഒടിടിയിലേക്ക്

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്ലര്‍. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എന്നുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസം പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 മുതല്‍ ചിത്രം സ്ട്രീമിങ് തുടങ്ങും. മഞ്ജു വാര്യർ നായികയായ […]
Read more

പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്; റിലീസിന് മുന്നേ 25 കോടി

തമിഴകത്തെ പുത്തൻ ഒരു താരോദയമാണ് പ്രദീപ് രംഗനാഥൻ. പ്രദീപ് രംഗനാഥൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് ഏതാണ്ട് 25 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദീപ് രംഗനാഥൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളി നടി മമിമ നായികയാകുമ്പോള്‍ ചിത്രത്തില്‍ ആര്‍ ശരത്‍കുമാര്‍, […]
Read more
Advertisement
WhiteswanTV Footer