Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

ഗിരീഷ് എ ഡിയുടെ ബത്‍ലഹേം കുടുംബ യൂണിറ്റിൽ; നിവിന്‍ പോളി

പ്രേമലു അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ചിത്രത്തില്‍ നായകനാവാന്‍ എത്തുന്നു നിവിന്‍ പോളി. മമിത ബൈജുവാണ് നായിക. പ്രേമലുവിന് ശേഷം മമിത ബൈജു നായികയാവുന്ന ഗിരീഷ് എ ഡി ചിത്രത്തിന്‍റെ പേരും കൗതുകകരമാണ്. ബത്‍ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേമലുവിന്‍റെ നിര്‍മ്മാണവും ഭാവന സ്റ്റുഡിയോസ് ആയിരുന്നു. പ്രേമലുവിന്‍റെ രണ്ടാം […]
Read more

അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി വൈകും; കാരണം ഇതുകൊണ്ടോ?

അനുഷ്‍ക ഷെട്ടി നായികയായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഘാട്ടി. ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഘാട്ടിയുടെ റിലീസ് വൈകിയേക്കും എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തിനാല്‍ അനുഷ്‍ക ചിത്രത്തിന്റ റിലീസ് വൈകിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും […]
Read more

‘അഖണ്ഡ 2’ൽ ഹർഷാലി മൽഹോത്ര

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്‍ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്ര. ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനിൽ ബാലതാരമായി തിളങ്ങിയ ഹർഷാലി മൽഹോത്രയാണ് ‘അഖണ്ഡ 2: താണ്ഡവ’ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തിൽ ഹർഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹർഷാലിയുടെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു. കഴിഞ്ഞ മാസം ബാലകൃഷ്‍ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ […]
Read more

‘നരിവേട്ട’ ജൂലൈ 11 മുതല്‍ ഒടിടി യിൽ

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’ ഒടിടിയിലേക്ക്. ജൂലൈ 11 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. തിയറ്ററുകളിലും ചിത്രം വലിയ വിജയം നേടിയിരുന്നു സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന […]
Read more

നമ്മളോട് ഇമ്മാതിരി ദ്രോഹം വേണ്ടായിരുന്നു’; ‘സാരി’ ഒടിടിയില്‍, ട്രോളി മലയാളികള്‍

മലയാളിയായ ശ്രീലക്ഷ്മി സതീഷ് നായികയായി എത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സാരി. രാം ​ഗോപാൽ വർമ അവതരിപ്പിച്ച ചിത്രം ഈ വർഷം ഫെബ്രുവരി 8ന് തിയറ്ററുകളിൽ എത്തിയിരുന്നു. പ്രമോഷൻ കാര്യങ്ങളെല്ലാം തകൃതിയായി നടന്നെങ്കിലും ചിത്രത്തിന് തിയറ്ററിൽ ശോഭിക്കാനായിരുന്നില്ല. ഒടുവിൽ റിലീസ് ചെയ്ത് അഞ്ചാം മാസം സാരി സിനിമ ഒടിടിയിലും എത്തി. ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിം​ഗ്. […]
Read more

‘തുടക്കം’ പോസ്റ്റർ നൽകുന്ന സൂചനകൾ എന്തെല്ലാം

വിസ്മയ മോഹൻലാൽ അഭ്രപാളിലേക്കുള്ള കാൽവെയ്പ്പിന് ഒരു ‘തുടക്ക൦’ കുറിച്ചിരിക്കുകയാണ്. അച്ഛൻ മോഹൻലാലിന്റെയും ചേട്ടൻ പ്രണവിന്റെയും ചുവടുപിടിച്ച് വിസ്മയ വെള്ളിത്തിരയിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ വന്നത്. പിന്നാലെ അനൗൺസ്മെന്റും എത്തി. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. പിന്നാലെ താരപുത്രിയ്ക്ക് ആശംസകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രം​ഗത്ത് എത്തി. ജൂഡ് ആന്റണി ജോസഫ് ആണ് വിസ്മയയുടെ കന്നി ചിത്രത്തിന്‍റെ സംവിധാനം. ഒരു കുന്നിൽ ചെരുവിൽ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. മോഹൻലാൽ […]
Read more

ലളിത സംഗീതത്തിന്റെ ചക്രവർത്തി എം ജി രാധാകൃഷ്ണൻ

സംഗീതം കൊണ്ട് വിസ്‌മയം സൃഷ്‌ടിച്ച ഒരു അതുല്യ കലാകാരൻ. ഒരു സൂര്യ കിരീടമായി ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ജ്വലിച്ച് നിൽക്കുന്ന ആ അതുല്യ പ്രതിഭ. ഹൃദയമുരളിയിലൊഴുകുന്ന ഗാനങ്ങൾ നമുക്ക് സമ്മാനിച്ച മലബാർ ഗോപാലൻ രാധാകൃഷ്‌ണൻ എന്ന സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട എം.ജി. രാധാകൃഷ്‌ണൻ. ഇന്ന് ജൂലൈ 2 സംഗീതത്തിന്റെ സൂര്യ കിരീടം വീണുടഞ്ഞിട്ട് 15 വർഷങ്ങൾ. ഒരിക്കലും മതിവരാത്ത അമൃതായിരുന്നു അദ്ദേഹം നമ്മിലേക്ക് ഒഴുക്കിവിട്ട ഗാനങ്ങളത്രയും. തൂവെള്ള മുണ്ടും ജുബ്ബയുമണിഞ്ഞൊരു കുറിയും തൊട്ട് മലയാളത്തിലേക്ക് ലളിത സംഗീതത്തിന്റെ ശാലീനതയുമായി […]
Read more

ജെറിയുടെ ആൺമക്കൾ; ടൈറ്റിൽ പോസ്റ്റർ

എമ്മാ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമ്മിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത “ജെറിയുടെ ആൺമക്കൾ” എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. നടി അന്നാ രേഷ്മ രാജൻ, മോക്ഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ റിലീസായത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തിൽ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തിൽ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിൻ, ഷൈലജ പി. അംബു, നീതു […]
Read more

‘സാഹസ’ത്തിനൊരുങ്ങി ബാബു ആന്റണിയും നരേനും; പുത്തൻ അപ്‍ഡേറ്റ്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാഹസം’. ചിത്രം ഓഗസ്റ്റ് ഏഴോടെ തിയറ്ററുകളിലെത്തുകയെന്നാണ് ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട്. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹസം നിർമ്മിക്കുന്നത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരെയ്ൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ […]
Read more

ബോഡി ഷെയ്മിങ് ചെയ്യുന്നവർക്ക് മറുപടിയുമായി സാമന്ത

തെന്നിന്ത്യയിൽ തന്നെ ഒട്ടനവധി ആരാധകരുള്ള താരമാണ് സാമന്ത. തന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവർക്ക് മറുപടിയുമായി നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിൽ വർക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ചാണ് സാമന്ത പ്രതികരിച്ചത്. ‘കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ… ആ വരികൾക്കിടയിൽ വായിക്കുക’ എന്നാണ് സാമന്ത ഇൻസ്റ്റാഗ്രം കുറിച്ചത്. ‘എല്ലാ വിശ്വാസങ്ങളെയും ആഴത്തിൽ ബഹുമാനിക്കുന്നു, ആളുകളെ കാണുമ്പോൾ ഞാൻ അവരുടെ മതം നോക്കാറില്ല’, വ്യക്തിപരമായ […]
Read more
Advertisement
WhiteswanTV Footer