Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainments

ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക്; ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സ് പുറത്തുവിട്ടു

നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. ‘ബേസിൽ ജോസഫ് എന്റർടൈൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ നിര്‍മാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സും പുറത്തുവിട്ടു. കഥകൾ കുറച്ചുകൂടി മനോഹരമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. “സിനിമാ നിര്‍മാണം- ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാൽ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയിൽ കൂടുതല്‍ മികച്ചതും, […]
Read more

‘ഒപ്പം’ റീമേക്കിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും; പ്രിയദർശന്റെ ‘ഹൈവാൻ’ ആരംഭിച്ചു

പ്രിയ ദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ 2016 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് ആരംഭിച്ചു. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. ഇന്ന് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, […]
Read more

മകളുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ […]
Read more

കവിൻ നായകനായി കിസ്സ്; ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

കവിൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിസ്സ്. സതീഷ് സംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കിസ്സിന്റെ പുതിയ അപ്ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പുതിയ അപ്‍ഡേറ്റ്. തമിഴിൽ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന […]
Read more

ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു

മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമായ ‘ആശ’ യുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം […]
Read more

Recent News

Advertisement
WhiteswanTV Footer