Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും താഴേക്ക് സ്വർണവില; പവന് വൻ ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളം;സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും വീണ്ടും താഴേക്ക്. യുഎസിൽ വീണ്ടും ‘പലിശപ്പേടി’ ശക്തമായതിനെ തുടർന്ന് രാജ്യാന്തര വില നേരിടുന്ന വീഴ്ച കേരളത്തിലും വില കുറയാൻ സഹായിച്ചു. ഔൺസിന് കഴിഞ്ഞദിവസം 3600 ഡോളറിന് മുകളിലെത്തിയ രാജ്യാന്തര വില ഇപ്പോൾ 102 ഡോളർ ഇടിഞ്ഞ് 3548 ഡോളറിലെത്തി. ഇതോടെ കേരളത്തിലും വില ഇടിഞ്ഞു. കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. 2360 രൂപ ഇടിഞ്ഞ് 91,360 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 240 രൂപ ഇടിഞ്ഞ് 9345 രൂപയിലെത്തി. വെള്ളിക്കും വലിയ ഇടിവുണ്ടായി. വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 165 രൂപ.
യുഎസിൽ കഴിഞ്ഞമാസം ഉപഭോക്തൃ ആത്മവിശ്വാസം (കൺസ്യൂമർ കോൺഫിഡൻസ്) മെച്ചപ്പെട്ടെന്ന റിപ്പോർട്ടും ഉടൻ പുറത്തുവരുന്ന പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ആശങ്കയുമാണ് സ്വർണത്തിന് വീണ്ടും തിരിച്ചടിയായത്. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ദയനീയ തോൽവി ഏറ്റുവാങ്ങുകയും ഡെമോക്രാറ്റുകൾ വിജയിക്കുകയും ചെയ്തത് ഉപഭോക്താക്കളിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം കൂടുമെന്ന വിലയിരുത്തൽ ഡിസംബറിൽ പലിശനിരക്ക് കൂടാനുള്ള സാധ്യത 95 ശതമാനത്തിലെത്തിച്ചു.
പണപ്പെരുപ്പം കൂടാനുള്ള സാധ്യതയെ തുടർന്ന് യുഎസ് ഡോളർ സൂചികയും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും കുതിപ്പാരംഭിച്ചതാണ് സ്വർണവില താഴാൻ കാരണം. ഡോളർ നിക്ഷേപങ്ങളിലും ബോണ്ടിലും നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം കിട്ടുമെന്ന് നിക്ഷേപകർ കരുതുന്നു. ഇതോടെ സ്വർണ നിക്ഷേപങ്ങൾ വിൽപന സമ്മർദം നേരിട്ടതും ഡോളറിന്റെ മൂല്യക്കുതിപ്പുമൂലം ആഭരണമെന്ന നിലയിലും സ്വർണം നേരിട്ട ഡിമാൻഡ് ഇടിവും വില കുറയാൻ കാരണമായി.
പണപ്പെരുപ്പം വർധിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെങ്കിൽ സ്വർണവില കൂടുതൽ ഇടിയും. രാജ്യാന്തരവില 3500 ഡോളറിനും താഴെയെത്താം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 90,000 രൂപയ്ക്കു താഴെയെത്താനും വഴിയൊരുങ്ങും. ഇന്ത്യൻ രൂപ ഡോളറിനെതിരെ നടത്തുന്ന കുതിപ്പും ആഭ്യന്തര സ്വർണവില താഴാൻ സഹായിക്കുന്നുണ്ട്. സ്വർണം ഇറക്കുമതി/വാങ്ങൽച്ചെലവ് കുറയുമെന്നതാണ് കാരണം. ഇന്ന് 18 പൈസ മുന്നേറി ഡോളറിനെതിരെ 92.73ൽ ആണ് രൂപ വ്യാപാരം തുടങ്ങിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix