Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Excise Department

എത്ര ഉന്നത ഉദ്യോ​ഗസ്ഥനായാലും നടപടിയുണ്ടാകും; മാസപ്പടി കേസിൽ എക്സൈസ് മന്ത്രി

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ല. ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കോട്ടയത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. ഇത് ഉദ്യോഗസ്ഥർക്കുള്ള കൃത്യമായ […]
Read more

ടച്ചിം​ഗ്സ് തമാശയല്ല! കള്ള് ഷാപ്പിൽ കറി വിൽക്കാൻ ഇനി ലൈസൻസ് വേണം

തൃശ്ശൂർ: കള്ള് ഷാപ്പിൽ പോകുന്നവരിൽ രണ്ട് ലക്ഷ്യങ്ങളുള്ളവരുണ്ട്. കള്ളിനൊപ്പം ഷാപ്പിലെ കറികളും ഇപ്പോൾ ട്രെൻഡാണ്. എന്നാലിനി ഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ കള്ളുഷാപ്പിൽ പാക്കറ്റിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണു നിബന്ധന. തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ് എന്നിവയുടെ അനുമതികളും ആവശ്യമാണ്. കോട്ടയത്തെ ഷാപ്പിൽ മീനിന്റെ തലക്കറി കഴിച്ചശേഷം ഒരാൾ മരിച്ച സംഭവത്തെ തുടർന്നുണ്ടായ […]
Read more

37 ഗ്രാം എംഡിഎംഎയും പണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: 37.406 ഗ്രാം എംഡിഎംഎയും, പണവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി സിദ്ധീഖിനെയാണ് താമരശ്ശേരി എക്സൈസ് സംഘം മാനിപുരത്ത് വെച്ച് പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ചതാണ് എന്നാണ് എക്സൈസ് നിഗമനം. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വത്തിൽ Aei(g) ശംസുദ്ധീൻ. കെ, PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത്, ഷഫീഖ്അലി, നൗഷീർ wceo ആശ്മില ഷെറിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ഉയർന്നുവരുന്ന […]
Read more

എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും: എം.ബി രാജേഷ്

തിരുവനന്തപുരം: എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ്. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ട് സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു. ആകെ 5,600 പേരുള്ള എക്സൈസ് സേനയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പിഎസ്സി വഴി നടന്നത് 2,949 നിയമനങ്ങളാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചു. ഇപ്പോൾ പുതിയതായി 134 […]
Read more

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി. എക്സൈസ് സംഘം NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്താൻ സാധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പരിസരം ആയതിനാൽ ജോലി ചെയ്തിരുന്നവരോ മറ്റ് സാമൂഹ്യ വിരുദ്ധരോ ആകാമെന്ന് എക്സൈസ് സംഘം അറിയിച്ചു. തൊണ്ടിമുതലും […]
Read more

കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി മാഫിയ

കോഴിക്കോട്: ലഹരി മാഫിയക്കെതിരായ നടപടി ശക്തമായതോടെ പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും മയക്ക്മരുന്ന് മാഫിയയുടെ ഭീഷണി. ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. 2025 ലും 2026 തുടക്കത്തിലുമായി കോഴിക്കോട് നഗരപരിധിയിൽ മയക്കുമരുന്നമായി പിടിയിലായത് നിരവധി പേരാണ്. ഇതിന് പിന്നാലെയാണ് ലഹരി മാഫിയ പൊലീസിലെയും ഡാൻസാഫിലെയും ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ മയക്കുമരുന്ന് മാഫിയയുടെ നോട്ടപുള്ളികൾ ആയിട്ടുണ്ടെന്നും, പേര് വിവരങ്ങൾ മാധ്യമങ്ങളിലുടെ പുറത്തുവിടുന്നത് ഇവരെ തിരിച്ചറിയാൻ സാധിക്കുന്നതായും രഹസ്യാന്വേഷണ […]
Read more

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൊടുവള്ളി കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം എം.ഡി.എം.എയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത്.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു.സി.പി, മുഹമ്മദ് […]
Read more

കറിക്കാട്ടൂരിൽ ഹോട്ടലിൽ വൻ മദ്യവേട്ട; 38 ലിറ്റർ വിദേശമദ്യവുമായി ഉടമ പിടിയിൽ

കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് അനധികൃത വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 38 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കറിക്കാട്ടൂർ സ്വദേശി വി.എസ്. ബിജുമോനെയാണ് മണിമല എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ അറകളിൽ ഒളിപ്പിച്ചത് 76 കുപ്പികൾകറിക്കാട്ടൂരിലെ ഇയാളുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ‘വീട്ടിലെ ഊണ്’ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്റെയും കടയുടെയും വിവിധ ഭാഗങ്ങളിലും, മുകളിലത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. അര […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിന്റെയും ശ്രീനാഥ് ഭാസിയുടെയും പങ്ക് അന്വേഷിക്കാൻ എക്സൈസ്

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും ബന്ധം അന്വേഷിച്ച് എക്സൈസ്. ഷൈനും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയിൽ വ്യക്തത വരുത്താൻ ഇന്നും കൂടുതൽ ചോദ്യം ചെയ്യും. അതേസമയം ലഹരിക്കേസിൽ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും. തസ്ലീമ പറഞ്ഞ കാര്യങ്ങൾ അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. ഇരു നടന്മാരെയും […]
Read more

ലഹരിവ്യാപനം ആഭ്യന്തര എക്സൈസ് വകുപ്പിൻ്റെ സമ്പൂർണ്ണ പരാജയം

കൊച്ചി: സംസ്ഥാനത്ത് കഞ്ചാവ് കേസുകളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ സർക്കാർ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഈ മഹാ വിപത്തിനെ അടിച്ചമർത്താൻ പോലീസിനും, എക്സസെസിനും പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ഇക്കാര്യത്തിൽ യാതൊരുവിധ ഇടപെടലുകളും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. പോലീസ് എക്സെസ് നിരീക്ഷണം രാത്രികാലങ്ങളിൽ ശക്തമാക്കണം. മദ്യ, ലഹരി വ്യാപനത്തിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങൾ കർശന നിർദ്ദേശം എടുത്ത് ലഹരി മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളെ പിരിച്ച് വിടാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. ലഹരി വിപത്തിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix