Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും: എം.ബി രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ്. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ട് സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു.

ആകെ 5,600 പേരുള്ള എക്സൈസ് സേനയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പിഎസ്സി വഴി നടന്നത് 2,949 നിയമനങ്ങളാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചു. ഇപ്പോൾ പുതിയതായി 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രി സഭ തീരുമാനമെടുത്തിരിക്കുന്നു. എക്സൈസിനെ നവീകരിക്കുന്നതിനായി പുതിയ വാഹനങ്ങൾ അനുവദിക്കുകയും സൈബർ വിങ്ങിനെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് മയക്കുമരുന്ന് അടക്കമുള്ള ഗൗരവമായ കേസുകളിലെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ക്രൈം ബ്രാഞ്ച് രൂപീകരിച്ചു. എക്സൈസ് സേന കുറ്റാന്വേഷണത്തിന്റെയും എൻഫോഴ്സ്മെന്റിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സേനയാണെന്നും ഇന്ത്യയിൽ ഏറ്റവും മികച്ച ശിക്ഷ നിരക്ക് കേരളത്തിലാണ് ഉള്ളതെന്നും 96.37 ആണ് കേരളത്തിലെ ശിക്ഷാനിരക്കെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix