തിരുവനന്തപുരം– എറണാകുളം എക്‌സിക്യുട്ടീവ് ക്ലാസ് ബസ് വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം: വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതൽ സർവീസ് നടത്തും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4 മണിക്കൂർ 15 മിനിറ്റാണ് യാത്രാസമയം. എറണാകുളത്തുനിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന് പിന്നാലെയാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ വന്ദേഭാരതിലെ ചെയർകാർ ടിക്കറ്റ് നിരക്ക് 690 രൂപയാണ്. […]
Read more






