Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: facebook post

‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ല: ഡിസി ബുക്ക്സ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ്. ഡി സി ബുക്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു. ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദം ഇ […]
Read more

വാട്ട്‌സാപ്പ് ഗ്രൂപ്പും എഫ്ബി പോരും: രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ വിവാദങ്ങളില്‍ വീഴ്ത്തിയ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്ത് താത്കാലികാശ്വാസം നേടിയിരിക്കുകയാണ് സര്‍ക്കാര്‍. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ രൂപീകരണമാണ് കെ ഗോപാലകൃഷ്ണന് കുരുക്കായതെങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ അധിക്ഷേപങ്ങളാണ് എന്‍ പ്രശാന്തിന് പണിയായത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഒക്ടോബര്‍ 31 നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി […]
Read more

വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് ചേരിപ്പോര് രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും എഫ്ബി പോസ്റ്റുമായി ഭക്ഷ്യവകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റാണ് പ്രശാന്ത് പങ്കുവെച്ചിരിക്കുന്നത്. കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതം അടങ്ങിയ പോസ്റ്റില്‍ ആരുടെയും പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. അതേസമയം ഐഎഎസ് […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നു, പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും: പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രതികരണവുമായി പി പി ദിവ്യ. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും ദിവ്യ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ പ്രതികരണം നടത്തിയത്. തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ […]
Read more

മേലുദ്യോഗസ്ഥനെതിരെ ചിത്തരോഗി പരാമര്‍ശവുമായി എന്‍ പ്രശാന്ത് ഐഎഎസ്

വായന നല്ലതാണ്. എന്നാല്‍ എന്ത് വായിക്കുന്നു എന്നതാണ് കൂടുതല്‍ പ്രധാനം. ദുഷ്ടബുദ്ധികളും, മാനുഷിക മൂല്യങ്ങളില്ലാത്തവരും, പ്രൊഫഷനലിസം ഇല്ലാത്തവരും, സഹജീവികളോട് അനുകമ്പയില്ലാത്തവരും, നുണപറയാന്‍ മടിയില്ലാത്തവരും, ക്രിമിനലുകളായും മാറാന്‍ മനസ്സിനെ ദുഷിപ്പിക്കുന്നവ വായിച്ചാല്‍ മതി. തെറ്റായ വിവരങ്ങള്‍ നിരന്തരം വായിക്കുന്നവര്‍ക്ക് ലോകത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാട് ഉണ്ടായി വരും. വളര്‍ന്ന് വരുന്ന കുട്ടികളുള്ള വീടുകളില്‍ എന്ത് കൊണ്ട് ‘മാതൃഭൂമി’ വാങ്ങരുതെന്ന് വിശദീകരിക്കുന്ന ഒരു ക്ഷേത്ര പ്രഭാഷണം കേട്ടത് ഓര്‍ക്കുന്നു. കുഞ്ഞുങ്ങളെയും കൗമാരക്കാരെയും മൂല്യച്യുതിയുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന അധഃപതനത്തിന്റെ സാമ്പിള്‍ ഇന്നത്തെ […]
Read more

സിപിഐഎമ്മിനെതിരെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പി സരിന്‍

പാലക്കാട്: സിപിഐഎമ്മിനെതിരെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. കഴിഞ്ഞു പോയ സമയങ്ങളില്‍ താന്‍ സഖാക്കളില്‍ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ്പ് തന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണെന്ന് സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന് നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. പല വിമര്‍ശനങ്ങളും തന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്ന് മാത്രമാണ് പറയാനുള്ളതെന്നും സരിന്‍ പറഞ്ഞു. നിങ്ങളാല്‍ ‘സഖാവേ’എന്ന വിളി […]
Read more

വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം; ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് പരാതി. ശ്രീജ നെയ്യാറ്റിന്‍കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള പോസ്റ്റില്‍ വി ഡി സതീശന്റെ സെക്രട്ടറിക്കെതിരെ ശ്രീജ പരാമര്‍ശം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പരാതിയില്‍ പറയുന്നു. ‘വി ഡി സതീശന്റെ സെക്രട്ടറി ഇന്നലെ രാത്രി ഔസേപ്പച്ചന്റെ മരുമകനെ വിളിച്ച് […]
Read more

റോഡ് കോളാമ്പിയല്ല; മുന്നറിയിപ്പുമായി എംവിഡി

റോഡുകൾ കോളാമ്പിയല്ലെന്ന് ഓർമ്മിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിൾഗം ചവച്ച് തുപ്പുന്നവരും ഷട്ടർ പൊക്കി റോഡിലേക്ക് ഛർദ്ദിൽ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സർവ്വസാധാരണമാണ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ്. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണെന്നും എംവിഡി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Read more

ടൊവിനോയോട് മാപ്പും കോപ്പും പറയാന്‍ തയ്യാറല്ല;സംവിധായകന്‍ സനല്‍ കുമാര്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിയിരുന്നു.എന്നാല്‍ വിഷയത്തില്‍ ടൊവിനോയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ മറുപടി.പറഞ്ഞ കാര്യങ്ങള്‍ സത്യമായതിനാല്‍ തന്നെ ഈ വിഷയത്തിന്‍ മേല്‍ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താന്‍ തയ്യാറല്ലായെന്നും സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘വഴക്ക്’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകനും നടന്‍ ടൊവിനോ തോമസും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്.സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു […]
Read more

Recent News

Advertisement
WhiteswanTV Footer