Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടൊവിനോയോട് മാപ്പും കോപ്പും പറയാന്‍ തയ്യാറല്ല;സംവിധായകന്‍ സനല്‍ കുമാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിയിരുന്നു.എന്നാല്‍ വിഷയത്തില്‍ ടൊവിനോയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ മറുപടി.പറഞ്ഞ കാര്യങ്ങള്‍ സത്യമായതിനാല്‍ തന്നെ ഈ വിഷയത്തിന്‍ മേല്‍ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താന്‍ തയ്യാറല്ലായെന്നും സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘വഴക്ക്’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകനും നടന്‍ ടൊവിനോ തോമസും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്.സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ലൈവില്‍ സംവിധായകന്റെ ചാറ്റ് ഉള്‍പ്പടെ നിരത്തിയായിരുന്നു ടൊവിനോ കാര്യങ്ങള്‍ വിശദീകരിച്ചത്.സിനിമ മേഖലയിലെ നിരവധി പേര്‍ ടൊവിനോയ്ക്ക് പിന്തുണയും അറിയിച്ചു.

പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പിലിച്ച് രണ്ട് മരണം

കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടൊവിനോയെന്ന് സംവിധായകന്‍ പറയുന്നു. തന്റെ സോഷ്യല്‍ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാത്തതെങ്കില്‍ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യണമെന്നും സനല്‍കുമാര്‍ ആവശ്യപ്പെട്ടു.ടോവിനോ പ്രതികരിക്കാന്‍ തയ്യാറായി എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ അസത്യങ്ങള്‍ പറഞ്ഞു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix