കണ്ണൂര്‍ കുറ്റിക്കകത്ത് വൻ തീപിടുത്തം; പാറക്കെട്ടില്‍ ഗോഡൗണ്‍ കത്തി നശിച്ചു
കണ്ണൂർ: കുറ്റിക്കകം ഉറുമ്പച്ചൻ കോട്ടത്തിന് സമീപം പാറക്കെട്ടില്‍ ചാക്ക് സൂക്ഷിക്കുന്ന ഗോഡൗണില്‍ വൻ തീപിടുത്തം. വിജയന്റെ ഉടമസ്ഥതയിലുള്ള 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഗോഡൗണിലാണ് കാലത്ത് 10-30 മണിയോടെ തീപിടുത്തം ഉണ്ടായത്. പൂർണമായും കത്തി നശിച്ച ഗോഡൗണിന് തൊട്ടടുത്തുള്ള സോഫ നിർമ്മാണ കമ്പനിക്കും ഭാഗികമായ നാശനഷ്ടം ഉണ്ടായി. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഏകദേശം ഒരു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.
Read more