Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FIFA World Cup

ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ കാണാനാവില്ല? ആശങ്കയില്‍ ആരാധകര്‍

ന്യൂയോര്‍ക്ക്: കാനഡ, യുഎസ്എ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ സംപ്രേഷണാവകാശം ഇതു വരെ വിറ്റുപോകാത്തതാണ് ഫുട്ബോള്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്നത്. ജപ്പാന്‍, ഇന്തൊനേഷ്യ സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നെങ്കിലും ഈ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശങ്ക ഉടലെടുത്തത്. ഒരു […]
Read more

ലോകകപ്പ് സ്വപ്നം നിലനിർത്താൻ വമ്പന്മാർ ഇന്നിറങ്ങുന്നു

മിലാൻ: മെക്സിക്കോയും കാനഡയും അമേരിക്കയും സംയുക്തമായി വേദിയാവുന്ന ഈ വർഷത്തെ ലോകകപ്പിൽ സ്വപ്‍നങ്ങളുമായി വമ്പൻ ടീമുകൾ കളിക്കളത്തിലേക്ക്. ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ ടീമുകളാകും ഇന്നിറങ്ങുക. മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ. അയർലൻഡ്, ചെക് റിപ്പബ്ലിക്കിനെയും ഡെൻമാർക്ക്, നോർത്ത് മാസിഡോണിയയെയും പോളണ്ട്, അൽബേനിയയെയും, സ്ലോവാക്യ, കൊസോവോയെയും, ഉക്രെയ്ൻ, സ്വീഡനെയും വെയ്ൽസ്, ബോസ്നിയ ആൻഡ് ഹെർസിഗോവിനയെയും നേരിടും. എല്ലാ കളിയും തുടങ്ങുക ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക്. തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ […]
Read more

അമേരിക്കയിലെ മത്സരങ്ങൾ മാറ്റണമെന്ന് ഇറാൻ, പറ്റില്ലെന്ന് ഫിഫ

ടെഹ്റാൻ: ഫുട്ബോൾ ലോകകപ്പിൽ അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫയ്ക്ക് കഴിയില്ലെന്നും, ഫുട്ബോളിലൂടെ ലോകസമാധാനം കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ അമേരിക്കയിൽ കളിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. താരങ്ങൾക്ക് സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ഇറാൻ ഫിഫയെ സമീപിച്ചത്. മത്സരങ്ങളിൽ രണ്ടെണ്ണം ലോസ് ഏഞ്ചൽസിലും ഒരെണ്ണം സിയാറ്റിലിലുമാണ് നടക്കുക. താരങ്ങളെ അമേരിക്കയിലേക്ക് അയക്കില്ലെന്നാണ് […]
Read more

കിക്കോഫിന് 99 ദിവസം മാത്രം; യുദ്ധം മുറുകുന്നു, ലോകകപ്പ് മുടങ്ങുമോ?

സൂറിച്ച്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വിസില്‍ മുഴങ്ങാന്‍ വെറും 99 ദിവസം മാത്രം ബാക്കിനില്‍ക്കെ പശ്ചിമേഷ്യയിലടക്കം യുദ്ധം കനക്കുന്നത് രാജ്യങ്ങളെ ആശങ്കയിലാക്കുന്നു. ഇറാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ ട്രംപിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. യുദ്ധം തുടരുകയാണെങ്കില്‍ ഇത്രയും രാജ്യങ്ങളെ ലോകകപ്പിനായി ഒന്നിച്ചു കൂട്ടുക എന്നതും ഫിഫയ്ക്ക് വിലയ വെല്ലുവിളിയാകും. ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെയാണ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി […]
Read more

ലോകകപ്പ് ഫുട്ബോൾ: നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് വേദിയാകാൻ ഖത്തറും സൗദിയും

ദോഹ: 2026 ഫിഫ ലോകകപ്പിനായുള്ള ഏഷ്യൻ വൻകരയിലെ നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് ഖത്തറും സൗദിയും വേദിയാകും. ഒക്ടോബർ 8 മുതൽ 14 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജൂലൈ 17ന് ഗ്രൂപ്പ് നിർണയം നടക്കും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് അടുത്ത വർഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് […]
Read more

ഫുട്ബോളില്‍ പുതിയ നിയമ മാറ്റത്തിന് കളമൊരുങ്ങുന്നു

സൂറിച്ച്: ഫുട്ബോളില്‍ പുതിയ നിയമം വരുന്നു. കീപ്പര്‍ക്ക് എട്ട് സെക്കൻഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് വരാൻ പോകുന്നത്. ഇന്ന് ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാനാണ് നീക്കം. ഗോള്‍ കീപ്പര്‍ എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് റഫറി കോര്‍ണര്‍ കിക്ക് അനുവദിക്കും. നിയമം ജൂലൈ […]
Read more

2026ലെ ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഖത്തറും

ദോഹ: ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഒരുങ്ങി ഖത്തർ. സു​ര​ക്ഷയെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും ത​മ്മി​ൽ ക​ര​ട് ധാ​ര​ണ​പ​ത്രം തയ്യാറാക്കി. ധാ​ര​ണ​പ​ത്ര​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രവും ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായാണ് ഫി​ഫ ലോ​ക​ക​പ്പ് നടക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix