Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ കാണാനാവില്ല? ആശങ്കയില്‍ ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: കാനഡ, യുഎസ്എ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ സംപ്രേഷണാവകാശം ഇതു വരെ വിറ്റുപോകാത്തതാണ് ഫുട്ബോള്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്നത്.

ജപ്പാന്‍, ഇന്തൊനേഷ്യ സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നെങ്കിലും ഈ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശങ്ക ഉടലെടുത്തത്. ഒരു മാസം കൂടി മാത്രം ബാക്കി നില്‍ക്കെ ഇനി ആര് എടുക്കുമെന്നതാണ് ചോദ്യം.

ഏകദേശം 574 കോടി രൂപക്കാണ് 2022-ലെ ഖത്തര്‍ ലോകകപ്പിന്റെ സംപ്രേഷ ണാവകാശം ‘വയാകോം 18’ സ്വന്തമാക്കിയിട്ടുണ്ടായിരുന്നത്. ഈ വര്‍ഷത്തെയും അടുത്ത തവണത്തെയും ലോകകപ്പുകള്‍ ഉള്‍പ്പെടുത്തി 100 മില്യന്‍ ഡോളര്‍ (ഏകദേശം 920 കോടിരൂപ) ആണ് സംപ്രേഷണ അവകാശത്തിനായി ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ ആരും തന്നെ മുന്നോട്ട് വരാതിരുന്നതോടെ 65 മില്യനിലേക്കും (ഏകദേശം 600 കോടിരൂപ) പിന്നാലെ 35 മില്യനിലേക്കും (325 കോടിരൂപ) കുറച്ചെങ്കിലും ആരും ഏറ്റെടുക്കാതിരിക്കുകയാണ്.

ലോകകപ്പിലെ പ്രധാന മത്സരങ്ങളെല്ലാം അര്‍ധരാത്രി കഴിഞ്ഞും പുലര്‍ച്ചെയും ആയതും പ്രേക്ഷകരുടെ എണ്ണവും പരസ്യവരുമാനവും കുറയുമെന്ന ആശങ്കയിലാണ് അവകാശം വാങ്ങാന്‍ ഒരു കമ്പനികളും മുന്നോട്ട് വരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer