ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി
തിരുവനന്തപുരം: ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് അറിയിച്ചത്. അർജന്റീനയും സ്പെയിനുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പലയിടത്തും KSEB ജീവനക്കാർക്ക് തല്ലും കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം […]
Read more















