Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: flight service

ഇന്ത്യ – യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

അബുദാബി: യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അബ്ദുള്‍നാസര്‍ ജമാല്‍ അല്‍ഷാലി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് അംബാസഡര്‍ പറഞ്ഞത്. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കില്‍ ഇത്രത്തോളം കുറവ് വരുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി വരെ ലാഭിക്കാന്‍ കഴിയുമെന്നും ജമാല്‍ അല്‍ഷാലി പറഞ്ഞു. ഇന്ത്യയുമായി വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് 4:1 […]
Read more

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രില്‍ മുതല്‍

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കും. എയര്‍ ഓപറേഷന്‍ സര്‍ട്ടിഫിക്കറ്റുകൂടി ലഭിച്ചാല്‍ സര്‍വീസ് തുടങ്ങും. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസാണ് ലക്ഷ്യം. നെടുമ്പാശേരിയില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സര്‍വീസ്. കരിപ്പൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും സര്‍വീസുണ്ടാകും. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. അനുമതി ലഭിച്ചാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ സെക്ടറുകള്‍ക്ക് സര്‍വീസിന് മുന്‍ഗണന നല്‍കുമെന്ന് […]
Read more

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

റിയാദ്: ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും. 20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും ഈ സര്‍വീസിന് ഉപയോഗിക്കുക. 2015ലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സൗദിയ സര്‍വീസ് നിര്‍ത്തിയത്.
Read more

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത്. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 174 യാത്രക്കാരാണ് ആകാശ […]
Read more

മോശം കാലാവസ്ഥ;കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു

മലപ്പുറം:കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.നെടുമ്പാശ്ശേരിയിലേക്കും,കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത്.മഴയും മൂടല്‍ മഞ്ഞും നിറഞ്ഞിരിക്കുന്ന കാലാവസ്ഥയാണ്.11 മണി വരെയുള്ള വിമാനങ്ങള്‍ തടസം നേരിട്ടേക്കും.വിമാനങ്ങള്‍ വൈകാനും സാധ്യതയുണ്ട്.കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്‌റൈന്‍ വിമാനങ്ങളാണ് വൈകുക.
Read more

പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി

കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നും സര്‍വ്വീസ് മുടങ്ങി.രാവിലെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്.അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകള്‍ റദ്ദാക്കി.രാവിലെ പുറപ്പെടേണ്ട ദമാം,ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി.കൊച്ചിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. ടൊവിനോയോട് മാപ്പും കോപ്പും പറയാന്‍ തയ്യാറല്ല;സംവിധായകന്‍ […]
Read more

സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍:ജീവനക്കാരുടെ സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദമാം, അബുദാബി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്താത്തത്. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ദുരിതത്തിലായി. കണ്ണൂരില്‍ ഇന്നലെ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്.ഷാര്‍ജ, അബുദാബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതേതുടര്‍ന്ന് ഇന്നലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്. ഭൂമി തരംമാറ്റം;സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 2.5 ലക്ഷത്തോളം അപേക്ഷകള്‍ ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു […]
Read more

സമരം ഒത്തുതീര്‍പ്പായി;എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റിനസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങി.കേരളത്തില്‍ നിന്നടക്കമുള്ള സര്‍വീസുകള്‍ മുടക്കം ഇല്ലാതെ തുടരും. ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി രണ്ട് ദിവസത്തിനകം സര്‍വീസുകള്‍ സാധാരണ നിലയിലായി തുടങ്ങും. ഇന്നലെ ദില്ലി റീജനല്‍ ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും […]
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മുടങ്ങി

കൊച്ചി:തുടര്‍ച്ചയായി യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്.കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ടിന്റെ കുറവ്;ലോഡ് ഷെഡിങ് ഉണ്ടാവില്ല കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്‌കറ്റ്, ബെംഗളൂരു, […]
Read more

വിമാനത്തില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം;നിര്‍ദേശവുമായി ഡിജിസിഎ

12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി.മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്. യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ നിന്നുമാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഇടപെടല്‍. കുട്ടിയുടെയും രക്ഷിതാവിന്റെയും ഒരേ പി.എന്‍.ആര്‍ നമ്പര്‍ ആണെങ്കില്‍ മാത്രമേ ഈ നിര്‍ദേശം […]
Read more
Advertisement
WhiteswanTV Footer