Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FoodSafetyDepartment

മലപ്പുറത്ത് ഹോട്ടലുകളിൽ റെയ്ഡ്; എണ്ണയ്ക്ക് പിടിവീണു

മലപ്പുറം: ഭക്ഷണം പാകം ചെയ്യാൻ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കി. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ജില്ലയിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഉപയോഗിക്കാൻ പാടില്ലാത്ത 291.5 ലിറ്റർ ഭക്ഷ്യഎണ്ണ കണ്ടെത്തി നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലായി 141 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. തുടർച്ചയായി ചൂടാക്കി ഉപയോഗിച്ചതിനെ തുടർന്ന് ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയാണ് പ്രധാനമായും കണ്ടെത്തിയത്. […]
Read more

മുംബൈ ഹോട്ടലിലെ ദോശയിൽ ചത്ത എലി; അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ബോറിവലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി കൈമാറി. രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവാണ് ദോശയിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് മസാലയ്ക്കുള്ളിൽ എലിയെ കണ്ടതെന്നാണ് പരാതി. സംഭവത്തിൽ പ്രകോപിതനായ ഉപഭോക്താവ് ദോശയുടെയും എലിയുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഹോട്ടൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ […]
Read more

മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

മംഗളൂരു: ചീഞ്ഞതും ദുർഗന്ധമുള്ളതുമായ ചിക്കൻ വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കെ.എസ്. റാവു റോഡിലെ സിറ്റി സെന്റർ മാളിലുള്ള ഔട്ട്‌ലെറ്റാണ് പരിശോധനയ്ക്ക് ശേഷം പൂട്ടിയത്. സ്ഥാപനത്തിന്റെ സ്റ്റോറും സീൽ ചെയ്തു. ഓൺലൈൻ വഴി ഓർഡർ ചെയ്ത ‘ചിക്കൻ പെരി പെരി’യിൽ ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്നായിരുന്നു പരിശോധന. മംഗളൂരു മുൻ മേയറും ബിജെപി നേതാവുമായ കവിത സനിൽ കുട്ടിക്കായി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് […]
Read more

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊച്ചി: കൊച്ചി കതൃക്കടവിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. അൽ റഹീം റസ്റോറന്റിലായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഈ മാസം പത്തിനാണ് സംഭവം ഉണ്ടായത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ഇന്നലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ അടപ്പിച്ചു. ഇന്ന് രാവിലെ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix