Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Football

ഗബ്രിയേൽ പൂട്ട് പൊളിക്കുമോ ഹാളണ്ട്?; ക്വാർട്ടർ ഉറപ്പിക്കാൻ കാനറികൾ

ന്യൂജേഴ്‌സി: ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനുള്ള ലക്ഷ്യത്തോടെ ബ്രസീൽ ഇന്നിറങ്ങുന്നു. ശക്തരായ നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ഇതുവരെ ബ്രസീലിനെതിരെ തോൽവി അറിയാത്ത ആത്മവിശ്വാസത്തിലാണ് നോർവേ മത്സരത്തിനിറങ്ങുന്നത്. 1998 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ 2-1ന് ബ്രസീലിനെ തോൽപ്പിച്ചതാണ് നോർവെയുടെ ചരിത്ര നേട്ടം. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും മറ്റൊരു തോൽവിയും ഉൾപ്പെടെയുള്ള പ്രകടനമാണ് ഇരു ടീമുകൾക്കുമിടയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീണ്ടും ബ്രസീലിനെ പിടിച്ചുനിർത്താമെന്ന പ്രതീക്ഷയിലാണ് എർലിംഗ് ഹാളണ്ടും സംഘവും. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മത്സരം […]
Read more

‘ആക്രമണ ഫുട്ബോൾ മാത്രം ഞങ്ങൾക്ക് അറിയില്ല’; എംബാപ്പെയുടെ മുന്നറിയിപ്പ്

ഫിലാഡെൽഫിയ: ഫ്രാൻസ് ആക്രമണ ഫുട്ബോൾ മാത്രം കളിക്കുന്ന ടീമല്ലെന്നും, ആവശ്യമായാൽ കടുത്ത ശാരീരിക പോരാട്ടവും പരുക്കൻ മത്സരശൈലിയും നേരിടാൻ തങ്ങൾക്കറിയാമെന്നും ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. പാരഗ്വായെ ഏകപക്ഷീയമായ ഒരു പെനാൽറ്റി ഗോളിന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് ശേഷമാണ് എംബാപ്പെയുടെ പ്രതികരണം. മത്സരത്തിലെ ഏക ഗോൾ പെനാൽറ്റിയിലൂടെ നേടിയതും എംബാപ്പെ തന്നെയായിരുന്നു. മത്സരത്തിനിടെ പരുക്കൻ ടാക്കിളുകളും പ്രകോപന ശ്രമങ്ങളുമായി ഫ്രാൻസിന്റെ താളം തെറ്റിക്കാനായിരുന്നു പാരഗ്വായുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. “മനോഹരമായ പാസുകളും ആക്രമണ ഫുട്ബോളും മാത്രമാണ് ഞങ്ങൾ […]
Read more

ലോകകപ്പിലെ ദയനീയ പ്രകടനം; ജർമനി പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവെച്ചു

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പരാഗ്വായോട് പരാജയപ്പെട്ട് ജർമനി പുറത്തായതിന് പിന്നാലെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജൂലിയൻ നാഗൽസ്മാൻ രാജിവെച്ചു. ലോകകപ്പിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ ടീമിനും പരിശീലകനുമെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കുറസോവോയെ 7-1ന് തകർത്താണ് ജർമനി ടൂർണമെന്റിന് തുടക്കമിട്ടത്. തുടർന്ന് ഐവറി കോസ്റ്റിനെ 2-1ന് തോൽപ്പിച്ചെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയെങ്കിലും പരാഗ്വായോട് തോറ്റതോടെ ജർമനിയുടെ കിരീടപ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. പരാജയത്തിന് പിന്നാലെ […]
Read more

സ്പാനിഷ് ആധിപത്യം; ഓസ്ട്രിയയെ വീഴ്ത്തി സ്പെയിൻ പ്രീക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മികവുറ്റ പ്രകടനവുമായി ഇറങ്ങിയ സ്പെയിനിനായി ഒയർസബാൽ ഇരട്ട ഗോളുകളും പെഡ്രോ പൊറോ ഒരു ഗോളും നേടി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണപരമായ കളിയാണ് സ്പെയിൻ പുറത്തെടുത്തത്. ലമീൻ യമാലിന്റെ മുന്നേറ്റങ്ങളോടെയാണ് സ്പാനിഷ് സംഘം കളം പിടിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ യമാൽ വൻ ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോൾ കീപ്പർ തട്ടിയകറ്റി. 36-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മാർക് […]
Read more

ജയം ഉറപ്പിച്ച കളി കൈവിട്ടു; ‘ഈ പരിശീലകര്‍ക്ക് കീഴിൽ ഇനി ബൂട്ട് കെട്ടില്ലെന്ന്’ സെനഗൽ താരം

ന്യൂയോർക്ക്: ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബെൽജിയത്തോട് നാടകീയമായി തോറ്റ് പുറത്തായതിന് പിന്നാലെ സെനഗൽ ഫുട്ബോൾ ടീമിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി ദേശീയ ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ച് മിഡ്ഫീൽഡർ പപ്പെ ഗായെ രംഗത്തെത്തി. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും, എന്നാൽ നിലവിലെ ടെക്നിക്കൽ സ്റ്റാഫ് തുടരുന്നിടത്തോളം ദേശീയ ടീമിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു. മുഖ്യപരിശീലകന്റെ പേര് താരം നേരിട്ട് […]
Read more

ലോകകപ്പിൽ ഗോളുകളുടെ രാജാവാകാൻ എംബാപ്പെ; ഇനി മുന്നിൽ മെസി മാത്രം

ന്യൂയോർക്ക്: ലോക ഫുട്ബോളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും തിളങ്ങിയ താരങ്ങളിൽ മുൻനിരയിലാണ് ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ. 2018 റഷ്യ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ഗോൾ നേടി ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച താരം ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 2022 ഖത്തർ ലോകകപ്പിൽ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഹാട്രിക് ഉൾപ്പെടെ എട്ട് ഗോൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെ, നാല് വർഷങ്ങൾക്കിപ്പുറവും അതേ മികവ് തുടരുകയാണ്. അതിവേഗ മുന്നേറ്റങ്ങളും കൃത്യതയാർന്ന ഫിനിഷിങ്ങും […]
Read more

ഇക്വഡോറിനെ വീഴ്ത്തി പ്രീ ക്വാര്‍ട്ടര്‍ ഡോര്‍ തുറന്ന് മെക്സിക്കോ

മെക്സിക്കോ സിറ്റി: ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മെക്സിക്കോ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. മഴയും ഇടിമിന്നലും മൂലം വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മെക്സിക്കോ ആധിപത്യം സ്ഥാപിച്ചു. 22-ാം മിനിറ്റിൽ ഹൂലിയൻ ക്വിനോനെസ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ, 31-ാം മിനിറ്റിൽ റൗൾ ഹിമെനെസ് നേടിയ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ തന്നെ ഇക്വഡോർ പൂർണ്ണമായും പ്രതിരോധത്തിലായിരുന്നു. രണ്ടാം പകുതിയിൽ പന്തടക്കത്തിൽ ഇക്വഡോർ മുന്നിട്ടുനിന്നെങ്കിലും മെക്സിക്കോയുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ […]
Read more

എംബാപ്പെയുടെ ഇരട്ടഗോളിൽ ഫ്രാൻസ് പ്രീക്വാർട്ടറിൽ; സ്വീഡനെ തകർത്ത് കുതിപ്പ്

ന്യൂയോർക്ക്: കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിന്റെ കരുത്തിൽ ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രഞ്ച് ടീം അനായാസ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ സ്വീഡിഷ് ഗോൾകീപ്പർ ജേക്കബ് സെറ്റർസ്റ്റോം മികച്ച സേവിലൂടെ ഫ്രാൻസിനെ പിടിച്ചുനിർത്തിയെങ്കിലും, ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ എംബാപ്പെ നേടിയ മനോഹര ഗോൾ മത്സരത്തിന്റെ ഗതി മാറ്റി. രണ്ടാം പകുതി ആരംഭിച്ച് പത്താം മിനിറ്റിൽ മൈക്കൽ ഒലീസിന്റെ പാസ് ഗോളാക്കി ബ്രാഡ്ലി ബാർക്കോള ഫ്രാൻസിന്റെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് […]
Read more

പോര്‍ച്ചുഗലിനെ വിറപ്പിച്ച് കൊളംബിയ; ഗോള്‍രഹിത സമനില

മിയാമി: ലോകകപ്പ് ഗ്രൂപ്പ് കെയിലെ ആവേശകരമായ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. സമനിലയോടെ പോർച്ചുഗലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചു. ആദ്യ വിസിൽ മുതൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്തത് കൊളംബിയയായിരുന്നു. ലൂയിസ് ഡിയാസും ജോൺ കോർഡോബയും ചേർന്ന് പോർച്ചുഗൽ പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കിയെങ്കിലും ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ തകർപ്പൻ സേവുകൾ ഗോൾ വഴങ്ങാതിരിക്കാൻ സഹായിച്ചു. മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും നയിച്ച പോർച്ചുഗൽ […]
Read more

സ്‌പെയ്ൻ ക്യാമ്പിൽ ആശങ്ക; നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും പരിക്ക്

ഗ്വാഡലഹാര: ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് പിന്നാലെ സ്പെയിൻ ക്യാമ്പിൽ ആശങ്ക. മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായ നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും പരിക്കേറ്റതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നിക്കോ വില്യംസിന് വീണ്ടും പരിക്കേറ്റതും, യെറെമി പിനോയുടെ തോളെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന റിപ്പോർട്ടുകളും സ്പെയിനിന് തിരിച്ചടിയായിട്ടുണ്ട്. ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഇരുവരും കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടെ പരിക്കേറ്റ പിനോ കളം വിട്ടിരുന്നു. പിനോയുടെ പരിക്ക് ഗുരുതരമാണെന്നും വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കാമെന്നും സ്പെയിൻ പരിശീലകൻ ഫുവെന്തെ […]
Read more

Recent News

Advertisement
WhiteswanTV Footer