Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: FormerGunman

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

തിരുവനന്തപുരം: ബസിൽ യാത്ര ചെയ്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. ബസിൽ വെച്ച് മോശമായി പെരുമാറിയ സംഭവത്തിന്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തി പുറത്തുവിട്ടിരുന്നു. സംഭവത്തിൽ എസ്.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രജീഷിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
Read more

Recent News

Advertisement
WhiteswanTV Footer