‘എം മുകുന്ദൻ്റെ പരാമര്‍ശം അവസരവാദപരം’; ജി സുധാകരൻ
ആലപ്പുഴ: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന എം മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ ജി സുധാകരന്‍. പരാമര്‍ശം അവസരവാദപരമാണെന്നും ഇതാണോ എഴുത്തുകാരുടെ മാതൃകയെന്നും ജി സുധാകരന്‍ ചോദിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. അധികാരത്തിന്റെ കൂടെ നില്‍ക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു എം മുകുന്ദന്റെ വാക്കുകള്‍ കലയും നാടകവും എല്ലാകാലത്തും ഭരണകൂടത്തെ എതിര്‍ക്കുന്നതാണ്. അനുകൂലിച്ചാല്‍ നാടകം ഇല്ല. […]
Read more