Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ganesh kumar

ഗണേഷ് കുമാര്‍ അധ്യക്ഷനായ NSS പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏതാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പത്തുപേരാണ് രാജിവെച്ചത്. […]
Read more

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി ഇന്ത്യ സഖ്യം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം പാർലമെന്റിൽ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് സമർപ്പിച്ചത്. ലോക്സഭയിൽ നിന്ന് 130 എംപിമാരും രാജ്യസഭയിൽ നിന്ന് 63 എംപിമാരും നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകുന്നത് രാജ്യത്ത് ആദ്യമായാണ്. ഗ്യാനേഷ് കുമാറിനെതിരെ ഏഴ് പ്രധാന ആരോപണങ്ങളാണ് ഇന്ത്യ സഖ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റം നടത്തിയതും, തിരഞ്ഞെടുപ്പ് തട്ടിപ്പ് […]
Read more

സോളാർ കേസിൽ ​ഗണേഷ് കുമാറിന് തിരിച്ചടി

കൊല്ലം: സോളാർ കേസുമായി ബന്ധപ്പെട്ട കോടതിപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ് നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ഹർജിയിലെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കേസ് നടപടികൾ തുടരുന്നത്. അതേസമയം, മുൻ […]
Read more

രാജിയില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കില്ലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഗണേഷ് കുമാർ വിശദീകരിച്ചു. വിഷയത്തെ കുടുംബ പ്രശ്നമായി കണക്കാക്കി ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്. പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി സ്ത്രീപക്ഷ നിലപാടുകളെയാണ് പലപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭാര്യ കയ്യേറ്റമുണ്ടായെന്ന് ആരോപിച്ച് 112 നമ്പറിലേക്ക് വിളിച്ച് പരാതി […]
Read more

ഗണേഷ് കുമാര്‍ പുറത്തേക്കോ? മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിക്കും

തിരുവനന്തപുരം: വിവാദങ്ങള്‍ കൊഴുക്കുന്നതില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐഎം കടുത്ത നടപടിയിലേക്കെന്ന് സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. കുടുംബപരമായ പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനമകടക്കം ആരോപണങ്ങളുള്ളതിനാല്‍ നിസാരമായി തള്ളിക്കളയാന്‍ പാര്‍ട്ടിക്കുമാവില്ല. ഗണേഷ് കുമാറിന്റെ വിശദീകരണം സിപിഐഎമ്മിന് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനം പാര്‍ട്ടി എടുക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ […]
Read more

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യ ബിന്ദു മേനോന്റെ പരാതിയില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ച് കാര്യം പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more

‘എനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്’; രൂക്ഷമായി പ്രതികരിച്ച് ഗണേഷ് കുമാര്‍

കൊല്ലം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ ബിജെപിയും ഇതില്‍ പങ്കാളിയാണ്. ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം ലമാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കും പോലെയാണ്. ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിനും വാജ്‌പേയിക്കും രാജീവ് ഗാന്ധിക്കും പ്രണയമുണ്ടായിരുന്നു എന്നും ഗണേഷ് കുമാര്‍ പറയുന്നു.
Read more

‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു’; ഗണേഷ് കുമാറിനെതിരെ ഭാര്യ

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍. മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടെന്നും ഇതിന്റെ ഫോട്ടോകള്‍ എടുത്തതിന് ഭാര്യയെ ഗണേശിന്റെ ആളുകള്‍ മര്‍ദിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടില്ലെന്നുമാണ് ആരോപണങ്ങള്‍. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ മന്ത്രിയെ കണ്ടു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോള്‍ പൊലീസില്‍ അറിയിക്കാന്‍ പറയുകയും ഇതനുസരിച്ച് […]
Read more

സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കിയാല്‍ ഒരു മാസം കൊണ്ട് KSRTC പൂട്ടുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. വാഗ്ദാനം നടപ്പിലായാല്‍ ആദ്യമാസം തന്നെ കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല വാഗ്ദാനങ്ങളും യുഡിഎഫ് നടത്തും. അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാല്‍ 50കോടി രൂപ കൂടി സര്‍ക്കാര്‍ അധികതുക നല്‍കേണ്ടി വരുമെന്നും ഇതൊന്നും മനസിലാക്കാതെ ഡല്‍ഹിയില്‍ നിന്നും വരുന്നവര്‍ക്ക് പലതും […]
Read more

‘മറ്റേ മോനേ’ എന്ന് വിളിച്ചത് എന്നെ; സുരേഷ് ​ഗോപിക്കെതിരെ ​ഗണേഷ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ മറ്റേ മോനേ എന്ന പരാമർശം തന്നെ ഉദ്ദേശിച്ചാണെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. അത് അദ്ദേഹത്തിന്റെ സംസ്കാരമായിരിക്കുമെന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ എയിംസ് എത്തുമെന്ന വാദത്തിനിടെയായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. എയിംസ് വരില്ല എന്ന് താൻ പറഞ്ഞതായിരിക്കും സുരേഷ് ​ഗോപിയെ ചൊടിപ്പിച്ചതെന്നും പറഞ്ഞ അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാണ്ടി ഉമ്മൻ തനിക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer