Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gavi

ഗവി യാത്രയുമായി കെഎസ്ആര്‍ടിസി

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബ‍ഡ്ജറ്റ് ടൂറിസം സെല്ലാണ് ഗവിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ 9ന് രാവിലെ 8 മണിക്ക് ഗവിയിലേക്ക് യാത്ര ആരംഭിക്കും. ഗവിയ്ക്ക് പുറമെ അടവി, പരുന്തുംപാറ എന്നിവിടങ്ങളും സന്ദര്‍ശിക്കും. അടവിയിലെ കുട്ടവഞ്ചിയിലുള്ള മനോഹരമായ യാത്രയും കാട് ആസ്വദിച്ച് ഗവിയിലൂടെയുള്ള നടത്തവുമാണ് യാത്രയിലെ പ്രധാന ഭാഗങ്ങൾ. നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ പരുന്തുംപാറയിലും കയറാം എന്നതാണ് മറ്റൊരു സവിശേഷത. […]
Read more

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട: കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. 38 അംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര സംഘത്തിലുണ്ട്. യാത്രമധ്യേ ബസ് കേടാകുകയായിരുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറില്‍ വനത്തില്‍ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന്‍ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix