Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Gaza

ഗാസയിൽ വെടിനിർത്തൽ ഒരു ആഴ്ചയ്ക്കുള്ളിൽ: ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇസ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടി നിർത്തൽ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിച്ചതേയുള്ളൂവെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ ആരുമായാണ് ഇത് സംബന്ധിച്ച ച‍ർച്ചകൾ നടത്തിയതെന്ന് ട്രംപ് വിശദമാക്കിയില്ല. നിലവിൽ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ സമാധാന ജീവിതം നഷ്ടമായ ഗാസയിിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ […]
Read more

ഇസ്രയേൽ ആക്രമണം; ഗാസയിൽ വെള്ളിയാഴ്ച മാത്രം കൊല്ലപ്പെട്ടത് 82 പേർ

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 82 പേർ. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പടിഞ്ഞാറൻ ‘ദെയ്ർ എൽ-ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇക്കുട്ടത്തിലുൾപ്പെടും. മധ്യ ​ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിന്നവരാണ്. ഗാസയിലെ സർ‌ക്കാർ മാധ്യമ ഓഫീസിൻ്റെ കണക്ക് പ്രകാരം സഹായം കാത്ത് നിന്ന […]
Read more

വീണ്ടും ഇസ്രയേലിന്റെ കടന്നാക്രമണം; ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ​വീണ്ടും ​ഗാസയിൽ ഇസ്രയേലിൻ്റെ കടന്നാക്രമണം. ആക്രമണത്തില്‍ ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേരെയാണ് ഇസ്രയേല്‍ വെടിവെപ്പ് നടത്തിയത്. വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം നെത്‌സാരിം പ്രദേശത്ത് സംശയമുള്ളവര്‍ക്ക് നേരെ മുന്നറിയിപ്പ് എന്ന രീതിയിലാണ് വെടിയുതിര്‍ത്തതെന്നും അപകടങ്ങളെ കുറിച്ച് അറിയില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പുലര്‍ച്ചെ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആകെ 31 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read more

ഗാസയിൽ വെടിനിര്‍ത്തല്‍: അമേരിക്കൻ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

വാഷിങ്ങ്ടണ്‍: ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുളള അമേരിക്കൻ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു. വൈറ്റ് ഹൗസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഹമാസുമായുളള വെടിനിര്‍ത്തലിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുളള നിര്‍ദേശമാണ് ഇസ്രായേല്‍ അംഗീകരിച്ചത്. അതേസമയം ഹമാസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. എന്നാല്‍ പുതിയ നിര്‍ദേശത്തോട് ഹമാസും തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശാശ്വതമായ വെടിനിര്‍ത്തലിനും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുളള ഉറപ്പ് നല്‍കുന്നതിനും പകരമായി 58 ഇസ്രായേലി ബന്ദികളെ വിട്ടയക്കാമെന്നും ഹമാസ് അറിയിച്ചതായാണ് […]
Read more

ഗാസ്സയിലെ അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ട് ഇസ്രായേൽ: 25 മരണം

ഗസ്സ സിറ്റി: അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗസ്സ സിറ്റിയിലെ ഫഹ്മി അൽ-ജർജാവി സ്കൂൾ ആക്രമിച്ച് ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തി. ഗസ്സയിലെ പ്രായംകുറഞ്ഞ ഇൻഫ്ലുവൻസറായ യാഖീൻ ഹമദ് ഉൾപ്പെടെ നിരവധി കുട്ടികളും രണ്ട് റെഡ് ക്രോസ് പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഭയകേന്ദ്രങ്ങളായ സ്കൂളുകൾ ആക്രമിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. ഗസ്സയിലെ 95 ശതമാനം സ്കൂളുകളും ഇസ്രായേൽ ആക്രമിച്ചുകഴിഞ്ഞു. ആക്രമണത്തിന് പിന്നാലെ സ്കൂളിൽ തീപടർന്നു. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. 13 […]
Read more

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു: ആരോപണവുമായി യുഎഇ

ടെല്‍ അവീവ് : ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ ‘കൊള്ളയടിക്കപ്പെട്ടു’വെന്ന് ആരോപിച്ച് യുഎഇ രംഗത്ത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചുണ്ടായ സംഭവത്തില്‍ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതകര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ […]
Read more

ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരണപ്പെട്ടു: ലോകാരോഗ്യസംഘടന

ജനീവ: ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരണപ്പെട്ടുവെന്ന പുതിയ റിപ്പോർട്ടുമായി ലോകാരോഗ്യസംഘടന. ഗാസയിലെ ജനങ്ങള്‍ വെളളം, ഭക്ഷണം, വൈദ്യ സഹായം, പാര്‍പ്പിടം, ഇന്ധനം എന്നിവയുടെ ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. രണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലുളള നാസര്‍ ആശുപത്രി പോഷകാഹാരക്കുറവ് മൂലമുളള അസുഖങ്ങളുളള കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും സംഘടന അറിയിച്ചു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. […]
Read more

ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി നെതന്യാഹു

ജെറുസലേം: ഗാസയെ പിന്തുണച്ച ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ […]
Read more

ഇസ്രയേലിന് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ

ഗാസ: ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ. ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ രം​ഗത്തെത്തിയത്. ഇസ്രയേൽ ഈ നടപടി തുട‍ർന്നാൽകടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ വ്യക്തമാക്കി. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സർക്കാർ കുറ്റപ്പെടുത്തി. ഇസ്രയേലിലേക്കുളള ആയുധ കയറ്റുമതി താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യുകെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇന്നലെ അർദ്ധരാത്രി മാത്രം അൻപതോളം പേർ കൊല്ലപ്പെട്ടതായും അന്തർദേശീയ […]
Read more

ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം രൂക്ഷം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

ഗാസ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനം അവസാനിച്ചതോടെ ഗാസയില്‍ ഇസ്രയേലിന്റെ രാപകല്‍ ആക്രമണം. ഇന്നലെ മാത്രം നൂറിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ദെയ്ര്‍ അല്‍ബലയിലും ഖാന്‍ യൂനിസിലുമാണ് കൂടുതല്‍ മരണം. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ മൂവായിരത്തോളം പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 8173 പേര്‍ക്കു പരുക്കേറ്റു. 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ 53,000 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബാലിയയില്‍നിന്ന് ഒഴിയാന്‍ പലസ്തീന്‍കാരോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രയേല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer