സിനിമാസെറ്റില്‍ ലൈംഗികാതിക്രമം: ഓസ്‌കര്‍ ജേതാവ് നടന്‍ ദെപാര്‍ദ്യു കുറ്റക്കാരന്‍
പാരീസ്: ലൈംഗികാതിക്രമ കേസില്‍ ഫ്രഞ്ച് നടന്‍ ജെറാര്‍ദ് ദെപാര്‍ദ്യുവിന് (76) പാരീസിലെ കോടതി 18 മാസം തടവുശിക്ഷ വിധിച്ചു. 2021-ല്‍ ‘ദ ഗ്രീന്‍ ഷട്ടേഴ്‌സ്’ എന്ന സിനിമയുടെ സെറ്റില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വിധി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. മീ ടൂ ആരോപണങ്ങളുടെ ഭാഗമായാണ് സംഭവം പുറത്തുവന്നത്. പരാതിക്കാരോട് അപമര്യാദയോടെയും ലൈംഗികച്ചുവയുള്ള ഭാഷയിലും സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, നടന്‍ ലൈംഗികാതിക്രമം നിഷേധിച്ചു. ചൊവ്വാഴ്ച വാദംകേള്‍ക്കാന്‍ അദ്ദേഹം എത്തിയില്ല. 1970-കളിലാണ്, ഫ്രഞ്ച് സിനിമയിലെ പ്രഗല്ഭ നടന്മാരിലൊരാളായി ദെപാര്‍ദ്യു […]
Read more