ജർമനിയിലും തെരുവിലിറങ്ങി ജെൻ സി യുവാക്കൾ; 34 നഗരങ്ങളിൽ പ്രതിഷേധം
ബെർലിൻ: ജീവിതച്ചെലവ് വർധനയ്ക്കും വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനും നിർബന്ധിത സൈനികസേവനത്തിനുമെതിരെ ജർമനിയിൽ ജെൻ സി യുവാക്കളുടെ പ്രതിഷേധം. ശനിയാഴ്ച ബെർലിൻ ഉൾപ്പെടെ രാജ്യത്തെ 34 നഗരങ്ങളിലായി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടന്നത്. ‘Gen Z Regetl’ എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ യുവജന പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സമരം. പകൽസമയത്ത് സമാധാനപരമായി നടന്ന പ്രതിഷേധം വൈകുന്നേരത്തോടെ […]
Read more