മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും
കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുള്ള കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതിയായ കാശിനാഥിന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന സംശയത്തിലാണ് നടപടി. അങ്കണവാടിയിലെ ആയയുടെയും മൊഴി രേഖപ്പെടുത്തും. പ്രതി കാശിനാഥ് സ്ഥിരമായി അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്ന് നീക്കാന്‍ […]
Read more

