Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുള്ള കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതിയായ കാശിനാഥിന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന സംശയത്തിലാണ് നടപടി. അങ്കണവാടിയിലെ ആയയുടെയും മൊഴി രേഖപ്പെടുത്തും.

പ്രതി കാശിനാഥ് സ്ഥിരമായി അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തെ തുടര്‍ന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. അങ്കണവാടികളില്‍ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാലാണ് നടപടി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിനായി ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സംഘം ഇന്ന് അങ്കണവാടിയില്‍ നേരിട്ടെത്തി പരിശോധന നടത്തും.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് 20 വയസ്സുകാരനായ കാശിനാഥിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement
WhiteswanTV Footer