റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചകൾ ആരംഭിച്ചതായി ട്രംപ്
ന്യൂയോര്‍ക്ക്: റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകള്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചുള്ള വിഷയങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി താന്‍ ചര്‍ച്ച ചെയ്‌തെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കരുതെന്ന പുടിന്റെ ആവശ്യം അംഗീകരിക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അധികം വൈകാതെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും സൗദിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് ഉറപ്പ് നല്‍കി. ട്രംപിന്റെ എക്‌സിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‘യുക്രെയ്‌നില്‍ സമാധാനം വീണ്ടെടുക്കാനായി ദീര്‍ഘവും […]
Read more