കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി നാലാം ക്ലാസുകാരി
തലയോലപ്പറമ്പ്: വഴിയരികിൽ ലഭിച്ച സ്വർണമാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി നാലാം ക്ലാസ് വിദ്യാർത്ഥിനി മാതൃകയായി. വെള്ളൂർ ഭവൻസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ ബിബിനാണ് ഈ നല്ല പ്രവൃത്തിയിലൂടെ ശ്രദ്ധ നേടിയത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അച്ഛനൊപ്പം ബേക്കറി സാധനങ്ങൾ വാങ്ങാൻ പള്ളിക്കവലയിലെത്തിയപ്പോഴാണ് വഴിയിൽ കിടന്നിരുന്ന മുക്കാൽ പവൻ വരുന്ന സ്വർണമാല ജുവലിന് കിട്ടിയത്. തുടർന്ന് ജുവലും അച്ഛനും ചേർന്ന് മാല തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വടയാർ ആറ്റുവേലക്കടവ് സ്വദേശിയായ രതീഷിന്റെ […]
Read more

