Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gold rate today

സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണ്ണവില വർധിക്കാൻ കാരണം. കേരളത്തിൽ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ 7000 രൂപ കുറഞ്ഞിരുന്നു. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു […]
Read more

സ്വർണ വില തിരിച്ചുകയറി; പവന് 920 രൂപയുടെ വർധന

സ്വർണ വില തിരിച്ചുകയറി. പവന് 920 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന് 92,120 രൂപയാണ് വില. ഒരു ഗ്രാമിന് 11,515 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,113.48 ഡോളറാണ് വില. ഇന്നലെ പവന് 91,200 രൂപയായിരുന്നു വില. ഗ്രാമിന് 11400 രൂപയും. ഒക്ടോബർ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 86,560 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 5,120 രൂപയുടെ വർധനയാണുള്ളത്.
Read more

സ്വര്‍ണവില മുകളിലേക്ക്; പവന് 280 രൂപ കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വർധന. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് […]
Read more

സ്വർണവില യിൽ കുതിപ്പ്; പവന് 1,520 രൂപ കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വർണവില മുന്നോട്ട് പോകുമെന്ന് തോന്നുന്ന ഘട്ടത്തിലാണ് ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന […]
Read more

തൊട്ടു തൊട്ടില്ല; സ്വർണ വില പവന് 95000 രൂപക്ക് അരികെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില പവന് 95000 രൂപക്ക് അരികെ. ഒരു പവൻ സ്വർണത്തിന് 94920 രൂപയായി വില ഉയർന്നു. ഒരു ഗ്രാമിന് 11865 രൂപയാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 9760 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,238.19 ഡോളറിലേക്ക് വില കുതിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ആഗോള സാമ്പത്തിക ഘടകങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വം, പണപ്പെരുപ്പം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന […]
Read more

തീ പിടിച്ച് സ്വർണവില; പവന് 94360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡിലേക്ക്. ഒരു പവന് 94360 രൂപയായി വില ഉയർന്നു. ഗ്രാമിന് 11795 രൂപയാണ് വില. പവന് 2400 രൂപയും ഗ്രാമിന് 300 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് 4,162.11 ഡോളറിലാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91960 രൂപയായിരുന്നു വില. പെട്ടെന്ന് 94000 എന്ന പരിധിയും മറികടന്ന് മുന്നേറുകയായിരുന്നു.
Read more

റെക്കോർഡുകൾ തകർത്ത് സ്വർണം; പവന് 91,040 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകർത്ത് സ്വര്‍ണവില. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെവില. ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 […]
Read more

കുതിച്ച് പാഞ്ഞ് പൊന്ന്; പവന് 89,480 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില 90,000ലേക്കടുക്കുന്നു. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,480 രൂപയായിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. […]
Read more

സ്വര്‍ണ്ണം കുതിപ്പ് തുടരുന്നു: പവന് 85,360 രൂപയായി

കോഴിക്കോട്: വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590 രൂപയുമായി. റെക്കോഡ് ഉയരത്തിലാണ് കമ്മോഡിറ്റി വിപണിയിലും സ്വര്‍ണത്തിന്റെ നിലവാരം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,828 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് […]
Read more

സ്വർണവില താഴേക്ക്; പവന് 680 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 85 രൂപ കുറഞ്ഞു. ഇതോടെ വില 10 ,490 രൂപയിലെത്തി. പവന് 680 രൂപ കുറഞ്ഞ് 83 ,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 ക്യാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 144 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer