9 സെറ്റുകളിലായി 45 ഡിസൈനർ ആഭരണങ്ങൾ; തിരുപ്പതി ക്ഷേത്രത്തിന് 121 കിലോ സ്വർണം സംഭാവന നൽകി ഭക്തൻ
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിന് റെക്കോർഡ് സ്വർണാഭരണ സംഭാവന നൽകി ഭക്തൻ. 121 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്. ചെന്നൈ സ്വദേശിയായ വർധമാൻ ജയിനാണ് ആഭരണങ്ങൾ സംഭാവനയായി നൽകിയത്. ഒൻപത് സെറ്റുകളിലായി 45 ആഭരണങ്ങളാണ് സമർപ്പിച്ചത്. ഇവയ്ക്ക് 150 കോടി രൂപയിലധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. സംഭാവനയുടെ വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ദാതാവിന്റെ പേര് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ക്ഷേത്രത്തിന് […]
Read more