Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

9 സെറ്റുകളിലായി 45 ഡിസൈനർ ആഭരണങ്ങൾ; തിരുപ്പതി ക്ഷേത്രത്തിന് 121 കിലോ സ്വർണം സംഭാവന നൽകി ഭക്തൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിന് റെക്കോർഡ് സ്വർണാഭരണ സംഭാവന നൽകി ഭക്തൻ. 121 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്.

ചെന്നൈ സ്വദേശിയായ വർധമാൻ ജയിനാണ് ആഭരണങ്ങൾ സംഭാവനയായി നൽകിയത്. ഒൻപത് സെറ്റുകളിലായി 45 ആഭരണങ്ങളാണ് സമർപ്പിച്ചത്. ഇവയ്ക്ക് 150 കോടി രൂപയിലധികം വിലവരുമെന്നാണ് കണക്കാക്കുന്നത്.

സംഭാവനയുടെ വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ദാതാവിന്റെ പേര് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ക്ഷേത്രത്തിന് കൈമാറിയത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ അണിയിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണിവ. ശ്രീവരി കിരീടം, പദ്മ പാഡലു എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ചെന്നൈ ആസ്ഥാനമായുള്ള ജിആർടി ജ്വല്ലറിയാണ് ആഭരണങ്ങൾ നിർമിച്ചത്. കനത്ത സുരക്ഷയോടെയാണ് ജ്വല്ലറി ജീവനക്കാർ ആഭരണങ്ങൾ തിരുപ്പതിയിൽ എത്തിച്ചത്. വെള്ളിയാഴ്ച മുതൽ പുതിയ ആഭരണങ്ങൾ പ്രതിഷ്ഠയിൽ അണിയിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix