Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Gopan Swami

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി വിവാദത്തിൽപ്പെട്ട ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാൽവിൽ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും കൂടാതെ പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാരണങ്ങൾ മരണത്തിലേക്ക് നയിക്കാൻ തക്ക വിധത്തിൽ ഉള്ളതായിരുന്നു എന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം മക്കൾ സമാധിയിരുത്തിയത് വിവാദമായതോടെയാണ് കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊലീസ് തുറന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു […]
Read more

ഗോപന്റെ സമാധി ഒടുവിൽ മഹാസമാധിയായി

ഗോപൻ സ്വാമികളുടെ സമാധിയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച് പൊളിച്ച സമാധിയിൽ നിന്നും കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. അതോടെ കുടുംബത്തിന്റെ ചില വാദങ്ങൾ പൊതു സമൂഹത്തിന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. അങ്ങനെ സമാധി ഇപ്പോൾ മഹാസമാധിയായിരിക്കുന്നു.നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിമണ്ഡപം വരെ ഒരുങ്ങി. വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ കല്ലറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം നിര്‍മിച്ചത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയായി ആണ് […]
Read more

ഗോപന്‍ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്‌കരിക്കുമെന്നും മകന്‍ പറഞ്ഞു. വിവിധ മഠങ്ങളില്‍ നിന്നുളള സന്യാസിമാര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നേരത്തെ നിര്‍മ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. സമാധിത്തറ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകന്‍ സനന്ദന്‍ അറിയിച്ചു. ഗോപന്‍ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix