പഴയ ഗ്രൂപ്പ് കളികൾ വേണ്ട; യുഡിഎഫിന് മുന്നിൽ വലിയ അവസരമെന്ന് ജി. സുധാകരൻ
കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ പരസ്യപ്രതികരണവുമായി ജി. സുധാകരൻ. യുഡിഎഫ് പഴയ രീതിയിലേക്ക് മടങ്ങരുതെന്നും അത്തരമൊരു യുഡിഎഫിനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖം നന്നായാൽ മാത്രം പോരാ, ഉള്ളും നന്നാകണമെന്നും പഴയ ഗ്രൂപ്പ് കളികളിൽ ജനങ്ങൾക്ക് താൽപര്യമില്ലെന്നും സുധാകരൻ പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും അധികാരത്തിൽ തിരിച്ചെത്താനാകില്ലെന്നും യുഡിഎഫിന് മുന്നിൽ വലിയ അവസരമാണ് നിലവിലുള്ളതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കെ.സിയും രമേശ് ചെന്നിത്തലയും കഴിവുള്ള നേതാക്കളാണെന്ന് പറഞ്ഞ അദ്ദേഹം, […]
Read more