ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മനില: ഫിലിപ്പീൻസിലെ ലെയ്റ്റെ പ്രവിശ്യയിലെ ടാക്ലോബാൻ സിറ്റിയിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. തിങ്കളാഴ്ച രാവിലെ ഏകദേശം 9 മണിയോടെയായിരുന്നു സംഭവം. ക്ലാസുകൾ നടക്കുന്നതിനിടയിൽ പ്രതികൾ സ്കൂളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും വിദ്യാർത്ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ 15 വയസ്സുകാരനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് […]
Read more

