വി.എഫ്.എക്സ് ആർട്ടിസ്റ്റും ബാല നടനുമായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. പഠനത്തിനായി ചെറിയ ഇടവേളയെടുത്ത ശേഷം ‘അമർ അക്ബർ ആന്റണി’യിലൂടെ അഭിനയത്തിൽ തിരിച്ചെത്തി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയൻ വേഷം ചെയ്തു. വിഷ്വൽ ഇഫക്ട്‌സ് ആൻഡ് ആനിമേഷനിൽ ബിരുദധാരിയാണ്. ബെംഗളൂരുവിലായിരുന്നു പഠനം. കൊച്ചിയിൽ […]
Read more