Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: haryana

ഭീകര സംഘടനകളുമായി ബന്ധമുള്ള ഡോക്ടർമാർ അറസ്റ്റിൽ

ന്യൂദില്ലി: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് […]
Read more

“സർക്കാരിനെ തന്നെ തട്ടി എടുത്തു”: ഹരിയാനയിൽ വോട്ട് ചോർച്ച ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ നടന്നത് വൻ വോട്ടുകൊള്ള എന്ന് ആരോപിച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണെന്നും ഒരു സർക്കാരിനെ തന്നെയാണ് എൻഡിഎ തട്ടിയെടുത്തത് എന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചപ്പോഴാണ് എൻഡിഎ വിജയിച്ചതെന്നും രാഹുൽ പറഞ്ഞു. വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി നടക്കുന്നത് അല്ലെന്നും അത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വളരെ […]
Read more

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. 4.1 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലും എൻസിആറിലും അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും 10 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടു. അതേസമയം “ഭൂകമ്പത്തിന് ശേഷം എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്” ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
Read more

ഹരിയാനയിലെ ഭൂമിയിടപാട് കേസ്: റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട ഈ കേസിൽ വാദ്ര ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകുമെന്നാണ് സൂചന. നേരത്തെ ജൂണ്‍ പത്തിന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നല്‍കാന്‍ റോബര്‍ട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നുമാണ് […]
Read more

ഹരിയാനയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉത്തരാഖണ്ഡിൽ നിന്നുള്ള 12ഉം, 13ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും 14 വയസുള്ള ഒരു ആൺകുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമടങ്ങിയ കുടുംബമാണ് മരിച്ചത്. കാറിനുള്ളിൽ അച്ഛൻ മാത്രം ജീവനോടെ ഉണ്ടായിരുന്നു. അദ്ദേഹത്ത ഉടൻ […]
Read more

ഹരിയാനയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഛണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റായ സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയാണ് സുരേന്ദ്ര ജവാഹറിനെ വെടിവെച്ചത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. നാളുകളായി ഇരുവരും തമ്മില്‍ ഭുമി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലേക്ക് നിലം നികത്താന്‍ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് ആക്രമിക്കുകയായിരുന്നു.
Read more

ഒരു കോടി രൂപ നൽകാൻ വിസമ്മതിച്ചതിന്‌ കഫേ ഉടമയ്ക്ക് ക്രൂര മർദനം

ഹരിയാനയിൽ ഒരു കോടി രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കഫേ ഉടമയ്ക്ക് ക്രൂര മർദനം. ജസ്മീത് സിംഗിനാണ് മർദനമുണ്ടായത്. പ്രാദേശിക പണമിടപാടുകാരിൽ നിന്ന് 35 ലക്ഷം രൂപ കടം വാങ്ങിയെന്നും അവർ ആവശ്യപ്പെട്ടതനുസരിച്ച് 50 ലക്ഷം രൂപ തിരികെ നൽകിയെന്നും ജസ്മീത് സിംഗ് പറഞ്ഞു. 15 ലക്ഷം രൂപ നൽകി കുടിശ്ശിക തീർപ്പാക്കിയിട്ടും ഒരു കോടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിന് പിന്നാലെയാണ് സംഘത്തിലെ രണ്ട് പേർ ജസ്മീതിനെ ക്രൂരമായി മർദിച്ചത്. വെള്ളിയാഴ്ച രാത്രി രണ്ട്‌ പേർ […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം ഇന്നും രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്. മലിനീകരണ വിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി […]
Read more

ഹരിയാനയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി സൈനി സര്‍ക്കാര്‍

ഛണ്ഡീഗഡ്: ഹരിയാനയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി നയാബ് സിങ് സൈനി. ഒക്ടോബര്‍ 17ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. ഹാട്രിക് വിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തെ നയാബ് സിങ് സൈനി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ച്കുലയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയ്ക്ക് അനുവാദം ലഭിച്ചെന്ന് കേന്ദ്ര മന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രിയായി സൈനിയെ തന്നെ പരിഗണിക്കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. […]
Read more

രഞ്ജി ട്രോഫി; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറുമായി ബിഹാര്‍

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറുമായി ബിഹാര്‍. ആദ്യ ഇന്നിംഗ്‌സില്‍ വെറും 78 റണ്‍സിന് ബിഹാര്‍ സംഘം ഓള്‍ ഔട്ടായി. 28.3 ഓവര്‍ മാത്രമാണ് ബിഹാറിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഒന്നാം ഇന്നിംഗ്‌സ് മറുപടി പറയുന്ന ഹരിയാനയും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 26 ഓവര്‍ ബാറ്റ് ചെയ്ത ഹരിയാന സംഘം നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.ഹരിയാനയ്ക്കായി അമന്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. പത്താമനായി ക്രീസിലെത്തി 29 റണ്‍സെടുത്ത അനുജ് […]
Read more

Recent News

Advertisement
WhiteswanTV Footer