കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ 136 പേർക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം 24 വരെ 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിച്ച് 385 പേർ ചികിത്സ തേടിയതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 24ന് മാത്രം 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്നേദിവസം 31 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ രോഗം […]
Read more