എല്ലാവരും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം; കനത്ത ചൂടില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നാമെല്ലാവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പങ്കുവെച്ച നിര്‍ദേശങ്ങള്‍ ഇവയാണ്- പകല്‍ 11 മുതല്‍ 3 […]
Read more