Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: heavy rain kerala

ഇന്നും മഴ തന്നെ; കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ […]
Read more

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ പെയ്യും, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് പുതിയ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ […]
Read more

നാട് കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന രാജാവ് ഇവിടേയുമുണ്ട്! വിഡി സതീശനെ വളഞ്ഞിട്ടാക്രമിച്ച് പ്രതിപക്ഷം; എന്താകും വിശദീകരണം?

‘റോമാ സാമ്രജ്യം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെ’ കുറിച്ച് കേട്ടിട്ടില്ലേ? ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ അത് നേരിട്ട് കണ്ടെന്ന് വേണമെങ്കിൽ പറയാം. കേരളം വീണ്ടും കനത്ത മഴയുടെയും പ്രളയസമാന സാഹചര്യങ്ങളുടെയും പിടിയിലമർന്ന വേളയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവരുന്നത്. മഴയിൽ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോൾ മുഖ്യമന്ത്രിയുടെ ഈ യാത്ര തികച്ചും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുസ്‌ലിം യൂത്ത് […]
Read more

ന്യൂനമർ​ദ പാത്തി രൂപപ്പെട്ടത് അറബിക്കടലിൽ, മഴമേഘങ്ങൾ കേരളത്തിൽ; ഇന്നലെ സംഭവിച്ചത്….

പത്തനംതിട്ട: രണ്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തിറങ്ങിയത് ദുരിതമായിരുന്നു. ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ പാത്തിയുമാണ് ദുരിത മഴയുടെ കാരണക്കാർ. ഈ പ്രതിഭാസം രൂപപ്പെട്ടത് അറബിക്കടലിൽ ആണെങ്കിലും മഴ മേഘങ്ങൾ എത്തിയത് കേരളത്തിലേക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അറബിക്കടലിൽ അതിതീവ്ര മഴ പെയ്യുകയാണ്.ഈ മേഘക്കൂട്ടങ്ങളുടെ ഏതാനും ഭാഗങ്ങൾ കരയിലേക്ക് എത്തുകയും ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ പത്തനംതിട്ട മുതൽ കൂട്ടിക്കൽ വരെയുള്ള […]
Read more

ഇരമ്പിയാർത്ത് വെള്ളം; അതിരപ്പിള്ളി, ഇല്ലിക്കൽക്കല്ല് പ്രവേശനത്തിന് വിലക്ക്

തൃശൂര്‍: അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ […]
Read more

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ വെള്ളംകയറി. കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി മാട്ടറ , വട്ടിയാം തോട്, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ […]
Read more

പെരുമഴയത്ത് ജാ​ഗ്രത വേണം, വിനോദ യാത്രയ്ക്ക് പറ്റിയ സമയമല്ല; വയനാട്ടിൽ കർശന നിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേപ്പാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെയും മറ്റന്നാളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിപ്പിക്കരുതെന്നും വയനാട്ടിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ കനത്ത […]
Read more

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]
Read more

ബംഗാള്‍ ഉള്‍ക്കടലിൽ മറ്റൊരു ന്യൂനമര്‍ദ്ദം; കേരളത്തിൽ നാല് ദിവസം കൂടി അതിതീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പറിയിച്ചു. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കാസർകോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix